SignIn
Kerala Kaumudi Online
Tuesday, 21 September 2021 11.11 AM IST

എനി​ക്ക് ലേഡി​ സൂപ്പർസ്റ്റാറാകണം

a

എന്നും എപ്പോഴും വി​സ്മയി​പ്പി​ക്കുന്ന ​സാ​നി​യ​ ​അ​യ്യ​പ്പ​ന്റെ​ ​ വി​ശേ​ഷ​ങ്ങൾ

THE STYLISH QUEEN

ബാ​ല്യ​കാ​ല​സ​ഖി​യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​സാ​നി​യ​ ​അ​യ്യ​പ്പ​ന് ​ബാ​ല്യം.​ ​ഡാ​ൻ​സ് ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​സ​മ​യ​ത്താ​ണ് ​വീ​ട്ടു​കാ​രു​ടെ​ ​സ​നു​വി​നെ​ ​ന​മ്മ​ൾ​ ​ശ്ര​ദ്ധി​ച്ചു​ ​തു​ട​ങ്ങു​ന്ന​ത്.​ ​പ​തി​ന​ഞ്ച് ​വ​യ​സി​ൽ​ ​'ക്വീ​ൻ​" ​സി​നി​മ​യി​ൽ​ ​നാ​യി​ക​മു​ഖം.​അ​തി​നു​ശേ​ഷം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സാ​നി​യ​യെ​ ​വി​ടാ​തെ​ ​'​ഫോ​ളോ​"​ ​ചെ​യ്യാ​ൻ​ ​തു​ട ​ങ്ങി.​പി​ന്നെ​ ​ഒ​ന്നി​നു​പി​റ​കെ​ ​ഒ​ന്നാ​യി​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ .​ ​അ​പ്പോ​ൾ​ ​സൈ​ബ​ർ​ ​ആ​ങ്ങ​ള​മാ​ർ​ക്കു​ ​മു​ന്നി​ൽ​ ​തോ​ൽ​ക്കാ​തെ​ ​നി​ൽ​ക്കു​ന്ന​ ​സാ​നി​യ​യെ​ ​ക​ണ്ടു.​ ​ചെ​റു​ ​പ്രാ​യ​ത്തി​ൽ​ ​ബോ​ൾ​ഡാ​കാ​ൻ​ ​എ​ങ്ങ​നെ​ ​ക​ഴി​യു​ന്നു​വെ​ന്ന് ​ചോ​ദി​ച്ച​വ​ർ​ക്ക് ​നി​റ​ഞ്ഞ​ ​ചി​രി​ ​മ​റു​പ​ടി.​ ​ഒ​രു​ ​അ​ടി​പൊ​ളി​ ​പെ​ൺ​കു​ട്ടി​ ​എ​ന്നു​ ​ഫോ​ളോ​വേ​ഴ്സ്.​ ​സാ​നി​യ​യെ​ ​നോ​ട്ട​മി​ട്ടു​ ​സ്റ്റൈ​ൽ​ ​ഫോ​ളോ​വേ​ഴ്സും.​ ​പു​തി​യ​ ​ഫാ​ഷ​ൻ​ ​ട്രെ​ന്റ് ​അ​റി​യാ​ൻ​ ​അ​വ​ർ​ ​സാനി​യായുടെ വാ​ർ​ഡ്രോ​ബ് ​തു​റ​ക്കുന്നു. ​ ​അ​ഭി​ന​യ​വ​ഴി​യി​ൽ​ ​മ​മ്മൂ​ട്ടി,​​​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​ക​ൾ​ ​ വേ​ഗം​ ​എ​ഴു​തി​ ​ചേ​ർ​ത്ത​താ​ണ് ​പി​ന്ന​ത്തെ​ ​കാ​ഴ്ച.​ ​ലോ​ക് ​ഡൗ​ണി​ൽ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​നി​റ സാ​ന്നി​ദ്ധ്യം​ .​ ​അ​വി​ടെ​ ​സാ​നി​യായ​യു​ടെ​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ,​​​ ​സ​ന്തോ​ഷ​ങ്ങ​ൾ.


മൂ​ന്നു​വ​ർ​ഷം​ ​മു​ൻ​പ് ​ 'ക്വീ​ൻ​" ​സി​നി​മ​യി​ൽ​ ​നി​ന്നാ​രം​ഭി​ച്ച​ ​ടീ​നേ​ജ് ​അ​ഭി​ന​യ​ ​യാ​ത്ര​ ​സാ​വ​ധാ​ന​മാ​ണ​ല്ലേ​ ?
എ​നി​ക്ക് ​പ​ത്തൊ​ൻ​പ​ത് ​വ​യ​സ് ​എ​ത്തി​യ​തേ​യു​ള്ളൂ.​ ​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​എ​ന്റെ​ ​ഭാ​വി​ ​കാ​ണു​ന്നു.​ ​എ​ന്നും​ ​സി​നി​മ​യി​ൽ​ ​നി​ൽ​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​ആ​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​വ​ന്ന​ത്.​ ​എ​നി​ക്ക് ​ലേ​ഡി​ ​സൂ​പ്പ​ർ​സ്റ്റാ​റാ​ക​ണം.​ ​ഒ​പ്പം​ ​ന​ല്ല​ ​ന​ടി​യാ​യി​ ​അ​റി​യ​പ്പെ​ടു​ക​യും​ ​വേ​ണം.​ ​ഇ​തു​വ​രെ​ ​ചെ​യ്ത​ ​സി​നി​മ​ക​ൾ,​​​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​ശ​രി​യാ​ണെ​ന്നും​ ​സു​ര​ക്ഷി​ത​മാ​യാ​ണ് ​മു​ന്നോ​ട്ടു​ ​പോ​വു​ന്ന​തെ​ന്നും​ ​ക​രു​തു​ന്നു.​വ​ലി​യ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യു​ന്നു.​ ​വ​ലി​യ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​എ​ല്ലാം​ ​ഭാ​ഗ്യ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ഒ​രു​ ​പ​ക്ഷേ​ ​സാ​വ​ധാ​ന​മാ​ണെ​ങ്കി​ലും​ ​ഈ​ ​യാ​ത്ര​ ​ഏ​റെ​ ​ആ​സ്വ​ദി​ക്കു​ന്നു.​ ​വ​ള​രെ​ ​ശ്ര​ദ്ധി​ച്ചാ​ണ് ​സി​നി​മ​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ക​രി​യ​റി​ൽ​ ​മാ​ത്രം​ ​ ശ്രദ്ധി​ച്ചാണ് പോ​വു​ന്നത്.

ഒ.​ടി.​ ​ടി​ ​റി​ലീ​സാ​യി​ ​എ​ത്തി​യ​ ​'​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​ണി​ ​തു​ട​ങ്ങി​ ​"​ ​സി​നി​മ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​യാ​ട്രി​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ക​രി​യ​റി​ൽ​ ​എ​ന്തു​മാ​റ്റ​മാ​ണ് ​വ​രു​ത്തി​യ​ത്?
ഇ​തേ​വ​രെ​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ​ഒ​രു​പാ​ട് ​വ്യ​ത്യ​സ്ത​യാ​ണ് ​ബി​യാ​ട്രി​സ്.​ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​തോ​ന്നി​ ​ഒ​രി​ക്ക​ലും​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് .​ ​മു​ൻ​പ് ​ചെ​യ്ത​ ​സി​നി​മ​യി​ലെ​ ​പോ​ലെ​യ​ല്ലെ​ന്നും​ ​വേ​റി​ട്ട​ ​ആ​ളാ​ണെ​ന്നും​ ​അ​ഭി​ന​യം​ ​ഇ​ഷ്ട​പ്പെ​ട്ടെ​ന്നും​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഏ​റെ​ ​സ​ന്തോ​ഷം.​ ​ആ​ദ്യ​മാ​യി​ ​ഫൈ​റ്റ് ​ചെ​യ്തു.​ ​ഷൂ​ട്ടി​നി​ടെ​ ​പ​രി​ക്കേ​റ്റെ​ങ്കി​ലും​ ​ആ​സ്വ​ദി​ച്ചാ​ണ് ​ഫൈ​റ്റ് ​സീൻ ​അ​ഭി​ന​യി​ച്ച​ത്.​ ​ഏ​റെ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​വേ​ണ്ടി​വ​ന്നു.​ലോ​ക് ​ഡൗ​ൺ​സ​മ​യ​ത്താ​ണ് ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​തും​ ​ഷൂ​ട്ട് ​ന​ട​ക്കു​ന്ന​തും.​ ​മു​പ്പ​ത് ​ദി​വ​സം​ ​തു​ട​ർ​ച്ച​യാ​യ​ ​ഷൂ​ട്ട്.​ ​ആ​രും​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യി​ല്ല.​ഒ.​ടി.​ടി​ ​റി​ലീ​സാ​യ​തി​നാ​ൽ​ ​അ​ധി​കം​ ​ആ​ളു​ക​ളി​ൽ​ ​എ​ത്താ​തെ​ ​പോ​യ​തി​ൽ​ ​വി​ഷ​മ​മു​ണ്ട്.​ ​സി​നി​മ​ ​ക​ണ്ടു​ ​ഇ​പ്പോ​ഴും​ ​മെ​സേ​ജ് ​അ​യ​യ്ക്കു​ന്ന​വ​രു​ണ്ട്.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.​വ​ള​രെ​ ​കു​റ​ച്ചു​ ​താ​ര​ങ്ങ​ൾ.​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ​ഹ​ക​ര​ണം​ ​ല​ഭി​ച്ചു.​ ​ക​ഥാ​പാ​ത്രം​ ​ക​രി​യ​റി​ൽ​ ​വ​രു​ത്തി​യ​ ​മാ​റ്റം​ ​എ​ന്താ​ണെ​ന്ന് ​അ​റി​യി​ല്ല.​ഒ​രു​പ​ക്ഷേ​ ​ബി​യാ​ട്രി​സി​ന് ​ഒ​പ്പ​മോ​ ​അ​തി​നു​ ​മു​ക​ളി​ലോ​ ​നി​ൽ​ക്കു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ധൈ​ര്യ​പൂ​ർ​വം​ ​ത​രാ​ൻ​ ​സം​വി​ധാ​യ​ക​ർ​ക്ക് ​ ഇനി​ തോ​ന്നി​യേ​ക്കാം.

a

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ദ് ​പ്രീ​സ്റ്റ് ,​ ​ദു​ൽ​ഖ​റി​നൊ​പ്പം​ ​സ​ല്യൂ​ട്ട്.​ ​ആ​രാ​ണ് ​കൂ​ടു​ത​ൽ​ ​വി​സ്മ​യി​പ്പി​ച്ച​ത്?

വ​ലി​യ​ ​താ​ര​ങ്ങ​ളാ​ണ് ​മ​മ്മു​ക്ക​യും​ ​ദു​ൽ​ഖ​റും.​ ​മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മു​ക്ക​യോ​ടൊ​പ്പം​ ​സ്ക്രീ​നി​ൽ​ ​വ​രാ​ൻ​ ​ക​ഴി​യു​ക​ ​എ​ന്ന​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണ്.​ ​മ​മ്മു​ക്ക​യു​ടെ​ ​ബാ​ല്യ​കാ​ല​സ​ഖി​ ​ആ​ണ് ​ആ​ദ്യ​സി​നി​മ.​ ​അ​തി​ൽ​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നി​ല്ലാ​യി​രു​ന്നു.​പ്രീ​സ്റ്റി​ൽ​ ​മ​മ്മു​ക്ക​യോ​ടൊ​പ്പ​മാ​ണ് ​എ​ന്റെ​ ​എ​ല്ലാ​ ​സീ​നും.​ ​മ​മ്മു​ക്ക​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റു​ന്ന​തു​ ​ക​ണ്ടു.​ ​കു​റെ​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കി​ ​പ​ഠി​ച്ചു.​ ​ആ​ദ്യം​ ​ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു.​ ​മ​മ്മു​ക്ക​ ​വേ​ഗം​ ​കം​ഫ​ർ​ട്ടാ​ക്കി​ ​മാ​റ്റി.​ ​സ​ല്യൂ​ട്ടി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഡി​ക്യു​ ​ആ​ണ് ​വി​ളി​ച്ച​ത്.​ ​ഡി​ക്യു​ ​വ​ള​രെ​ ​ചി​ൽ​ഡാ​ണ്.​ ​മ​ഹാ​നാ​യ​ ​ഒ​രു​ ​ന​ട​ന്റെ​ ​മ​ക​നെ​ന്ന​ ​ജാ​ഡ​യി​ല്ല.​ ​വി​സ്‌​മ​യി​പ്പി​ക്കു​ന്ന​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വും.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​എ​ല്ലാ​വ​രു​മാ​യും​ ​അ​ടി​ത്തി​ട​പെ​ഴ​കു​ന്ന​ ​ആ​ള്.​ ​ന​ല്ല​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ.​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​സം​ശ​യ​ങ്ങ​ൾ​ ​ചോ​ദി​ക്കാം.​ ​ഭാ​വി​യി​ൽ​ ​ഡി​ക്യു​വി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്ക​ണം​ ​എ​ന്ന​ത് ​സ്വ​പ്ന​മാ​ണ്.​ ​അ​തി​നു​മു​ൻ​പ് ​ഒ​രു​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ക,​ ​ഡി​ക്യു​വി​നെ​ ​പ​രി​ച​യ​പ്പെ​ടു​ക,​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സാ​റി​ന്റെ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​വു​ക​ ​എ​ല്ലാം​ ​സാ​ധി​ച്ചു.​ ​സ​ല്യൂ​ട്ടി​ൽ​ ​ന​ല്ല​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പ്രീ​സ്റ്റി​ന്റെ​യും​ ​സ​ല്യൂ​ട്ടി​ന്റെ​യും​ ​ലൊ​ക്കേ​ഷ​ൻ​ ​ത​ന്ന​ത് ​ന​ല്ല​ ​ഒാർമ​ക​ൾ.


ലൂ​സി​ഫ​റി​ൽ​ ​മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​എ​ന്ത് ​അ​റി​വാ​ണ് ​ല​ഭി​ച്ച​ത്?
ഞാ​ൻ​ ​ക​ണ്ട​തി​ൽ​ ​ഏ​റ്റ​വും​ ​ലാ​ളി​ത്യം​ ​നി​റ​ഞ്ഞ​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് ​മ​ഞ്ജു​ചേ​ച്ചി.​ ​നി​ഷ്ക​ള​ങ്ക​മാ​യ​ ​പെ​രു​മാ​റ്റം.​ ​മ​ഞ്ജു​ ​ചേ​ച്ചി​ക്കൊ​പ്പം​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​അ​മ്മ​യും​ ​മ​ക​ളു​മാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​സീ​ൻ​ ​ശ​രി​യാ​യോ​ ​എ​ന്നു​ ​ചേ​ച്ചി​യോ​ട് ​ചോ​ദി​ക്കും.​ ​ന​ന്നാ​യി​ട്ടു​ണ്ട് ​മോ​ളേ​ ​എ​ന്നാ​ണ് ​മ​റു​പ​ടി.​ ​എ​ത്ര​ ​വേ​ഗ​മാ​ണ് ​ചേ​ച്ചി​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റു​ന്ന​ത്.​ ​അ​തു​ ​എ​നി​ക്ക് ​പു​തി​യ​ ​കാ​ഴ്ച​യാ​ണ്.​ ​മ​ഞ്ജു​ ​ചേ​ച്ചി​ക്കു​ ​ക​ര​യാ​ൻ​ ​ഗ്ളി​സ​റി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ഒ​രു​പാ​ട് ​സി​നി​മ​യി​ൽ​ ​ഒ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​തോ​ന്നു​ന്നു.​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​റാ​ണ് ​മ​ഞ്ജു​ചേ​ച്ചി.​ലൂ​സി​​ഫ​റി​ൽ​നി​ന്നാ​രം​ഭി​ച്ച​ ​മ​ഞ്ജു​ ​ചേ​ച്ചി​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ന്നു.​ ​അ​ത് ​എ​നി​ക്ക് ​ല​ഭി​ച്ച​ ​അ​നു​ഗ്ര​ഹ​മാ​യി​ ​ക​രു​താ​നാ​ണ് ​താ​ത്പ​ര്യം.


മാ​ല​ദ്വീ​പി​ൽ​ ​പ​ത്തൊ​ൻ​പ​താം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണോ​ ?
എ​ന്റെ​ ​പ്രി​യ​ ​ഡെ​സ്റ്റി​നേ​ഷ​നാ​ണ് ​മാ​ല​ദ്വീ​പ്.​പ​തി​നെ​ട്ടാം​ ​പി​റ​ന്നാ​ൾ​ ​അ​വി​ടെ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു.​ ​ലോ​ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണം​ ​കൂ​ടു​ത​ൽ​ ​ക​ടു​ത്ത​തി​നാ​ൽ​ ​അ​ന്ന് ​ന​ട​ന്നി​ല്ല.​എ​ന്നാ​ൽ​ ​മൂ​ന്നു​മാ​സം​ ​മു​ൻ​പ് ​പ​ത്തൊ​ൻ​പ​താം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ച്ച് ​ആ​ഗ്ര​ഹം​ ​സ​ഫ​ലീ​ക​രി​ച്ചു.​ ​ഇ​തു​വ​രെ​ ​ആ​ഘോ​ഷി​ച്ച​തി​ൽ​ ​ഏ​റ്റ​വും​ ​അ​ടി​പൊ​ളി​ ​പി​റ​ന്നാ​ൾ.​ ​ആ​രു​ടെ​യും​ ​മ​നം​ക​വ​രു​ന്ന​ ​പ്ര​കൃ​തി​ ​ഭം​ഗി​യാ​ണ് ​മാ​ല​ദ്വീ​പി​ന്.​ ​വേ​റൊ​രു​ ​ലോ​ക​ത്ത് ​എ​ത്തു​ന്ന​ ​പ്ര​തീ​തി.​ ​ഡ​ബ്യു​ ​മാ​ൽ​ദീ​വ്സ് ​എ​ന്ന​ ​റി​സോ​ർ​ട്ടി​ലാ​ണ് ​താ​മ​സി​ച്ച​ത്.​ ​വെ​ളു​ത്ത​ ​മ​ണ​ൽ​നി​റ​ച്ച​ ​ബീ​ച്ച്.​ ​മ​യി​ൽ​പ്പ​ച്ച​ ​നി​റ​മു​ള്ള​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​ ​ല​ഗൂ​ണു​ക​ളും​ ​മ​നോ​ഹ​ര​മാ​യ​ ​പ​വി​ഴ​പ്പു​റ്റു​ക​ളും​ ​റി​സോ​ർ​ട്ടി​നെ​ ​മ​നോ​ഹ​ര​മാ​ക്കു​ന്നു.​സ്കൂ​ബാ​ ​ഡൈ​വിം​ഗ്,​ ​സ് ​നോ​ർ​ക്കെ​ലി​ങ് ​എ​ന്നി​വ​യു​ടെ​ ​സാ​ഹ​സി​ക​ത​ ​ആ​സ്വ​ദി​ച്ചു.​ ​രു​ചി​ക​ര​മാ​ണ് ​മാലി​യ​ൻ​ ​ഭ​ക്ഷ​ണം.​ ​റ​ഷ്യ,​ ​മെ​ക്സി​കോ,​ ​ടു​ളു​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​മൂ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളെ​ ​അ​വി​ടെ​നി​ന്ന് ​ല​ഭി​ച്ചു.​റി​സോ​ർ​ട്ടി​ന്റെ​ ​മാ​നേ​ജ​ർ​ ​എ​ന്റെ​ ​സു​ഹൃ​ത്തും​ ​മ​ല​യാ​ളി​യു​മാ​ണ്.​അ​വി​ട​ത്തെ​ ​ആ​ളു​ക​ളെ​ ​പ​രി​ച​യ​പ്പെ​ട്ട​ത് ​ന​ല്ല​ ​ഒാ​ർ​മ്മ​യാ​ണ്.​ ​വീ​ട്ടു​കാ​രു​ടെ​യും​ ​ഫ്ര​ണ്ട്സി​ന്റെ​യും​ ​ആ​ശം​സ​ക​ൾ​ ​വ​ന്നു.​ ​അ​വി​ടെ​നി​ന്നു​ ​ല​ഭി​ച്ച​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ത​ന്നു​ ​സ​മ്മാ​ന​ങ്ങ​ൾ​ .​ ​നാ​ലു​ ​ദി​വ​സം​ ​പോ​യ​ത് ​അ​റി​ഞ്ഞി​ല്ല.​ ​ആ​കാ​ശ​നീ​ല​യാ​ണ് ​ഇ​ഷ്ട​ ​നി​റം.​ ​എ​ന്റെ​ ​ശ​രീ​ര​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ത്തും​ ​ആ​കാ​ശ​ ​നീ​ല​നി​റം​ ​ടാ​റ്റു​വു​ണ്ട്.​റി​സോ​ർ​ട്ടി​ലെ​ ​മു​റി​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​ക​ട​ൽ​ക്ക​ര​യി​ൽ​നി​ന്നു​ ​പ​ക​ർ​ത്തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലും​ ​എ​ല്ലാം​ ​ആ​കാ​ശ​നീ​ല.​ ​മാ​ല​ദ്വീ​പ് ​ഇ​പ്പോ​ഴും​ ​മ​നം​മ​യ​ക്കു​ന്നു.​ ​എ​ന്നു​ ​എ​ന്റെ​ ​പ്രി​യ​ ​ഡെ​സ്റ്റി​നേ​ഷ​ൻ.

a

യാ​ത്ര​ക​ൾ​ക്ക് ​കൂ​ട്ടേ​കാ​ൻ​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​കി​യ​ ​സെ​ൽ​റ്റോ​സ് ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ​ ​എ​ന്താ​യി​രു​ന്നു​ ​ മ​ന​സി​ൽ?

കു​റെ​നാ​ള​ത്തെ​ ​സ്വ​പ്ന​മാ​ണ് ​ഒ​രു​ ​കാ​ർ​ ​സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​ത്.​ ​വീ​ട്ടു​കാ​ർ​ക്കും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​മു​ന്നി​ൽ​ ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ​ ​അ​തു​ ​അ​ഭി​മാ​ന​നി​മി​ഷ​മാ​യി​ ​മാ​റി.​ ​ഏ​റ്റ​വും​ ​ന​ന്ദി​ ​ദൈ​വ​ത്തി​നും​ ​വീ​ട്ടു​കാ​ർ​ക്കു​മാ​ണ്.​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്താ​ൽ​ ​ഏ​തു​ ​ആ​ഗ്ര​ഹ​വും​ ​സ​ഫ​ല​മാ​കു​മെ​ന്ന് ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​എ​ന്റെ​ ​പ്രാ​യ​മു​ള്ള​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ഇ​ത് ​പ്ര​ചോ​ദ​ന​മാ​യി​ ​ചെ​റി​യ​ ​രീ​തി​യി​ലെ​ങ്കി​ലും​ ​മാ​റു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​അ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​കാ​റി​ൽ​ ​യാ​ത്ര​ ​ചെ​യ്ത് ​ന​ന്നാ​യി​ ​അ​ടി​ച്ചു​പൊ​ളി​ക്ക​ണ​മെ​ന്നു​ണ്ട്.​ ​പ​തി​നെ​ട്ടു​വ​യ​സാ​യെ​ങ്കി​ലും​ ​ലോക് ഡൗൺ​​ ​കാ​ര​ണം​ ​ലൈ​സ​ൻ​സെ​ടു​ക്കാ​ൻ​ ​പോ​വാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ലോ​ക് ​ഡ​‌ൗ​ൺ​ ​സ​മ​യ​ത്താ​ണ് ​വാ​ഹ​നം​ ​വാ​ങ്ങി​യ​ത്.​ ​അ​തി​നാ​ൽ​ ​വീ​ട്ടി​ൽ​ ​നി​ന്നു​ ​പു​റ​ത്തി​റ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യം​ ​ മാറി​യാൽ ഒ​ന്നു​ ​അ​ടി​ച്ചു​പൊ​ളി​ക്ക​ണം.

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ​യും​ ​അ​തീ​വ​ ഗ്ളാ​മ​റ​സാ​യു​ള്ളഫോ​ട്ടോ​ ​ഷൂ​ട്ടി​ന്റെ​യും​ ​പേ​രി​ൽ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​സ​ദാ​ചാ​ര​ ​ക​മ്മി​റ്റി​ക്കാ​രു​മാ​യു​ള്ള​ ​അ​ടി​പി​ടി​ ​ഉ​ട​നെ​ങ്ങാ​നും​ ​തീ​രു​മോ?
എ​ന്തു​ ​ചെ​യ്യ​ണ​മെ​ന്ന​ത് ​എ​ന്റെ​ ​ഇ​ഷ്ട​മാ​ണ്.​ ​സി​നി​മ​യി​ൽ​ ​വ​ന്ന​ ​അ​ന്നു​മു​ത​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​നി​ന്ന് ​വി​ല​യി​രു​ത്ത​ൽ​ ​അ​ഭി​മു​ഖീ​രി​ക്കു​ന്നു.​വി​മ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​വ​രോ​ട് ​പ​റ​യ​ട്ടെ,​ ​എ​ന്നെ​ ​വി​ല​യി​രു​ത്താ​ൻ​ ​ആ​ർ​ക്കും​ ​അ​വ​കാ​ശ​മി​ല്ല.​ ​ഞാ​ൻ​ ​ആ​രെ​യും​ ​വി​ല​യി​രു​ത്തു​ന്നി​ല്ല.​ ​വ്യ​ക്തി​ ​പ​ര​മാ​യി​ ​ഒ​രാ​ളെ​ ​അ​റി​യാ​തെ​ ​വി​മ​ർ​ശി​ക്കാ​ൻ​ ​വ​ര​രു​ത്.​ ​എ​ന്റെ​ ​വ​സ്ത്ര​ധാ​ര​ണ​ത്തെ​യാ​ണ് ​എ​റെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​അ​ത് ​വ​ൾ​ഗ​റാ​യി​ ​തോ​ന്നു​ന്നി​ല്ല.​ ​ഇ​ഷ്ട​മാ​യ​തി​നാ​ൽ​ ​ധ​രി​ക്കു​ന്നു.​ ​എ​ന്നെ​ ​നോ​ക്കു​ന്ന​ത് ​എ​ന്റെ​ ​വീ​ട്ടു​കാ​രാ​ണ്.​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​പ​ണം​ ​കൊ​ണ്ടാ​ണ് ​വാ​ങ്ങു​ന്ന​ത്.​എ​നി​ക്ക് ​അ​തി​ൽ​ ​അ​ഭി​മാ​ന​മാ​ണ്.​ ​എ​വി​ടെ​ ​എ​ന്തു​ ​മോ​ശം​ ​അ​തി​നെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണ്
മ​ല​യാ​ളി​ക​ളെ​ന്ന് ​പ​ല​പ്പോ​ഴും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​ഒ​രാ​ളെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ആ​ക്ര​മി​ക്കു​ക​ ​അ​വ​ർ​ക്ക് ​ര​സ​മാ​ണ്.​ ​നെ​ഗ​റ്റീ​വി​റ്റി​ക​ളെ​ ​മ​ല​യാ​ളി​ക​ൾ​ ​ഏ​റ്റ​വും​ ​പി​ന്തു​ണ​യ്ക്കു​ന്നു.​ ​ഇ​ത് ​ഒ​രു​പ​ക്ഷേ​ ​എ​ന്റെ​ ​തോ​ന്ന​ലാ​വാം.​ ​ന​ല്ല​ത് ​ക​ണ്ടാ​ൽ​ ​അ​ത് ​തു​റ​ന്നു​പ​റ​യാ​ൻ​ ​മ​ടി​ക്കു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ക​ൾ.​ ​മു​ൻ​പ​ത്തേ​തി​ൽ​നി​ന്ന് ​വി​മ​ർ​ശി​ക്കു​ന്ന​ത് ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​മുണ്ട്. ​ര​ണ്ടു​ത​രം​ ​ആ​ളു​ക​ൾ.​ ​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​അ​നു​ഭ​വ​മാ​ണ് ​ഒ​രു​ ​ആ​ളി​നെ​ ​ന​ല്ല​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ക്കു​ന്ന​തെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.

യു​ ​ട്യൂ​ബ് ​ചാ​ന​ലി​ന് ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​നീ​ക്കി​വ​യ്ക്കു​ന്ന​ണ്ട​ല്ലേ​ ?
ഞാ​ൻ​ ​എ​ന്താ​ണെ​ന്ന് ​മ​റ്റു​ള്ള​വ​ർ​ ​അ​റി​യ​ണം.​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​അ​തി​നു​ള്ള​ ​സ്പേ​സ് ​കു​റ​വാ​ണ്.​എ​ന്നാ​ൽ​ ​ര​ണ്ടും​ ​ആ​ളു​ക​ളു​മാ​യി​ ​സം​വ​ദി​ക്കു​ന്ന​ ​ഇ​ട​ങ്ങ​ൾ.​ ​അ​ത് ​ര​ണ്ട് ​രീ​തി​യി​ലാ​ണെ​ന്ന് ​മാ​ത്രം.​യു​ ​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളി​ലേ​ക്ക് ​എ​ത്താ​ൻ​ ​ക​ഴി​യു​ന്നു.​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ഞാ​ൻ​ ​ചെ​യ്യു​ന്ന​ത് ​അ​റി​യി​ക്കാ​ൻ​ ​കൂ​ടി​യാ​ണ് ​യു​ട്യൂ​ബ് ​ചാ​ന​ൽ.​എ​ല്ലാം​ ​ ആളുകളി​ലേക്ക് ​എ​ത്തു​ന്നു.​ ​അ​ത്ത​ര​മൊ​രു​ ​പ്ളാ​റ്റ് ​ഫോം​ ​വേ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ലാ​ണ് ​യു​ ​ട്യൂ​ബ് ​ചാ​ന​ൽ​ ​ആ​രം​ഭി​ച്ച​ത്.​ ​മി​ക്ക​ ​താ​ര​ങ്ങ​ൾ​ക്കു​മു​ണ്ട്.​ ​അ​പ് ​ഡേ​ഷ​ൻ​സ് ​ക്യ​ത്യ​മാ​യി​ ​ന​ട​ത്തു​ന്നു. എ​ല്ലാ​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ർ​ ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​ന്നെ​യാ​ണ്.​ ​മ​റ്റൊ​രു​ ​ഇ​ട​മി​ല്ല.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​നി​ന്ന് ​വ​ലി​യ​ ​പി​ന്തു​ണ​ ​ല​ഭി​ക്കു​ന്നു.​ ​സി​നി​മ​ ​ക​ണ്ട് ​കൃ​ത്യ​മാ​യ​ ​അ​ഭി​പ്രാ​യം​ ​അ​റി​യി​ക്കു​ന്നു.​ ​ന​ല്ല​തും​ ​മോ​ശ​വു​മാ​യ​ ​ക​മ​ന്റു​ക​ൾ.​ ​എ​ല്ലാം​ ​ഉ​ൾ​ക്കൊ​ള്ളാ​റു​ണ്ട്.

a

യു​വ​നാ​യി​ക​മാ​രി​ൽ​ ​സ ്റ്റെ​ലി​ഷ് ​സ്റ്റാ​ർ​ ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കു​മ്പോ​ൾ​ ​എ​ന്താ​ണ് ​സാ​നി​യ​യു​ടെ​ ​ഫാ​ഷ​ൻ​ ​സ​ങ്ക​ല്പം?

കം​ഫ​ർ​ട്ടാ​യ​ ​വേ​ഷം​ ​ധ​രി​ക്കു​ക.​ ​അ​നു​യോ​ജ്യ​മാ​യ​ ​വ​സ്ത്ര​മാ​ണ് ​ധ​രി​ക്കു​ന്ന​തെ​ന്ന​ ​ന​ല്ല​ ​വി​ശ്വാ​സ​മു​ണ്ട്.​ ​അ​പ്പോ​ൾ​ ​എ​ന്നെ​ ​ആ​ളു​ക​ൾ​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​എ​ന്റെ​ ​എ​ഫ​ർ​ട്ട​ല്ല.​ ​എ​ന്റെ​ ​സ്റ്റെ​യി​ലി​സ്റ്റ്,​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റ്,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ,​ ​എ​ല്ലാ​വ​രു​ടെ​യും​ ​കൂ​ട്ടാ​യ്മ.​ ​അ​വ​ർ​ ​പു​തു​മ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ​എ​ന്നെ​ ​വ്യ​ത്യ​സ്ത​ ​രീ​തി​യി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​മോ​ഡേ​ൺ​ ​വ​സ്‌​ത്ര​ധാ​ര​ണം​ ​മാ​ത്ര​മ​ല്ല​ ​ഇ​ന്ത്യ​നും​ ​ക്ളാ​സി​ക്കും​ ​എ​ല്ലാം​ ​ഇ​ഷ്ട​മാ​ണ്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യം​ ​മാ​റി​യാ​ൽ​ ​വേ​റി​ട്ട​ ​ലു​ക്കി​ൽ​ ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​പ്ര​തീ​ക്ഷി​ക്കാം.​ ​ഫാ​ഷ​ൻ​ ​ലോ​ക​ത്തെ​ ​പി​ന്തു​ട​രു​ക​യും​ ​ഇ​ഷ്ട​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​അ​വി​ടെ​ ​ഉ​ണ്ടാ​വു​ന്ന​ ​ചെ​റി​യ​ ​മാ​റ്റം​ ​പോ​ലും​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ട്.​ ​വേ​ഷ​വി​ധാ​ന​ത്തി​ൽ​ ​വ്യ​ത്യ​സ്ത​ത​ ​കൊ​ണ്ടു​വ​രാ​ൻ​ ​എ​പ്പോ​ഴും​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ട് ​എ​ത്ര​ ​സ​മ​യം​ ​എ​ടു​ത്താ​ലും​ ​ന​ല്ല​ ​ഔ​ട്ട്‌​ഫി​റ്റ് ​ചെ​യ്യ​ണ​മെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.

സി​നി​മ​യി​ൽ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​കു​റ​വു​ള്ള​ ​ആ​ളാ​ണോ?
ആ​രു​മാ​യും​ ​വ​ലി​യ​ ​അ​ടു​പ്പ​മി​ല്ല.​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ ​ആ​ള​ല്ല.​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴും​ ​കൂ​ട്ടു​കാ​രി​ല്ലാ​യി​രു​ന്നു.​ ​ആ​ത്മാ​ർ​ത്ഥ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വേ​ണ​മെ​ന്നാ​ണ് ​അ​ഭി​പ്രാ​യം.​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ,​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റു​ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​സൗ​ഹൃ​ദ​മു​ണ്ട്.​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​യാ​മി​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ​ ​ആ​ഷ്‌​ന,​ ​സാം​സ​ൻ ലീ എ​ന്നി​വ​രാ​ണ് ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ൾ.​ ​സാം​സ​ൻ​ലി​യോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​മാ​ല​ദ്വീ​പ് ​യാ​ത്ര.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SANIYA IYYAPPAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.