SignIn
Kerala Kaumudi Online
Thursday, 28 May 2026 4.55 AM IST

ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കരുവാരിയിൻ കനവുകൾ മികച്ച ചിത്രം,ശരത് സുന്ദർ സംവിധായകൻഡോ.ആനന്ദ് ശങ്കർ മികച്ച നടൻ,ശിവാനിമേനോൻ നടി

first

ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കരുവാരിയിൻ കനവുകൾ മികച്ച ചിത്രമായും, ശരത് സുന്ദർ സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു., ശിവാനി മേനോനാണ് മികച്ച നടി, ഡോ.ആനന്ദ് ശങ്കർ മികച്ച നടനും.

സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് പ്രഖ്യാപിച്ചത്, ജൂറി ചെയർപേഴ്‌സൺ മേനക സുരേഷ്, നിർമ്മാതാവ് സുരേഷ്‌കുമാർ, ഫിലിം ഫെസ്റ്റിവൽ കൺവീനറുമായ ശ്രീവല്ലഭൻ, ഫെസ്റ്റിവൽ പ്രതിനിധികളായ ശരത് ചന്ദ്ര മോഹൻ, ആനന്ദ് ജെ.എസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1.ഒന്നാം സമ്മാനം കരുവാരിയിൻ കനവുകൾ, സംവിധാനം ശരത് സുന്ദർ
2.രണ്ടാം സമ്മാനം ഡീറ്റൊക്‌സ്, സംവിധാനം അനൂപ് നാരായണൻ
3.മൂന്നാം സമ്മാനം ഛാത്ര, സംവിധാനം ജൊബ് മാസ്റ്റർ
4.മികച്ച ഉളളടക്കം റിതുയഗ്‌ന, സംവിധാനം ശ്രെയസ് എസ് ആർ
5.മികച്ച സംവിധായകൻ ശരത് സുന്ദർ, ചിത്രം കരുവാരിയിൻ കനവുകൾ
6.മികച്ച നടൻ ഡോ ആനന്ദ് ശങ്കർ, ചിത്രം ഡീറ്റൊക്‌സ്
7.മികച്ച നടി ശിവാനി മേനോൻ, ചിത്രം കരുവാരിയിൻ കനവുകൾ
8.മികച്ച ചിത്രസംയോജനം മിൽജോ ജോണി, ചിത്രം അവർ
9.മികച്ച ഛായാഗ്രഹണം സൽമാൻ ഫാരിസ്, ചിത്രം അവർ
10.മികച്ച സംഗീതം വിപിൻ വിൻസെന്റ്, ചിത്രം സൃഷ്ടി

'ഷീ' ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മഞ്ചുവാര്യർ, മമതാമോഹൻദാസ്, അപർണ ബാലമുരളി, അനു സിത്താര തുടങ്ങിയവർ പിന്തുണ നൽകി.

സുഗതകുമാരി അവസാനമായി സംസാരിച്ചത് ''ഷീ' ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാൻ ജീവൻ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.

മേനക, ജലജ, എം ആർ ഗോപകുമാർ, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായർ, രാധാകൃഷ്ണൻ, കലാധരൻ, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് അവാർഡ് ചടങ്ങിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHE SHORTFILIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY