SignIn
Kerala Kaumudi Online
Thursday, 15 October 2026 10.28 PM IST

കാശ്‌മീരിൽ പുതിയ കൺട്രോൾ റൂമുകൾ തുറന്ന് ഐഎസ്‌ഐ; കണ്ടെത്തിയത് ഒൻപത് ഇടങ്ങളിൽ, സ്വാതന്ത്ര്യ ദിനത്തിന് മുൻപ് രാജ്യത്ത് ആക്രമണത്തിന് പാക് പദ്ധതിയെന്ന് സൂചന

isi

ന്യൂഡൽഹി: വിവിധ വിഘടവാദ ഗ്രൂപ്പുകളുമായി ചേർന്ന് ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യദിനത്തിന് മുൻപ് ഇന്ത്യയിൽ ആക്രമണത്തിന് പാകിസ്ഥാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക് അധിനിവേശ കാശ്‌മീരിൽ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ ഇത് ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നതായാണ് വിവരം.

ജമ്മു കാശ്‌മീരിൽ സ്വാതന്ത്ര്യദിനത്തിന് മുൻപായി ആക്രമണം നടത്താനാണ് ഐഎസ്‌ഐ പദ്ധതിയിടുന്നത്. ഇതിനായി പാക് അധിനിവേശ കാശ്‌മീരിലെ വിവിധ ഭീകരവാദ ഗ്രൂപ്പുകളുടെ സഹായം അവർ തേടി. കാശ്‌മീർ അതിർത്തികളിൽ ഇതോടെ ഇന്ത്യൻ സേന സുരക്ഷ കർശനമാക്കി.

ലഷ്‌കർ-ഇ-തയ്‌ബ, ജയ്ഷെ മുഹമ്മദ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്‌തതായി ഇന്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. പുതുതായി നുഴഞ്ഞുകയറാനും ഭീകര സംഘടനകൾ സഹകരിച്ചുള‌ള ആക്രമണത്തിനും കാശ്‌മീരിൽ പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം. എട്ടോളം വഴികളിലൂടെ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ശ്രമമുണ്ട്. നിയന്ത്രണരേഖയ്‌ക്കടുത്ത് 27 ഇടങ്ങളിൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കാനുള‌ള ശ്രമവുമായി പാകിസ്ഥാൻ മുന്നോട്ട് പോകുകയാണ്. ഇവിടങ്ങളിൽ 146 ഭീകരരെ വിന്യസിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ISI, PLANS, INFLITRATION, POK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360