
റായ്പൂർ: സ്മൃതി മന്ഥാന സ്ഥിരം ക്യാപ്ടനായി നിയമിതയായ ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യൻ വനിതാ ടീം ഇന്നിറങ്ങുന്നു. ഇന്ന് റായ്പൂരിൽ നടക്കുന്ന വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്മൃതിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാത്രി 7 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹർമൻപ്രീത് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെ തുടർന്നാണ് മൂന്ന് ഫോർമാറ്രിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ബി.സി.സി.ഐ സ്മൃതിയെ നിയമിച്ചത്. ഹർമനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൈവ്
സ്റ്രാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും
നടരാജൻ സൺറൈസേഴ്സിൽ തിരിച്ചെത്തി
ഹൈദരാബാദ്: ഐ.പി.എൽ പുതിയ സീസണിന് മുന്നോടിയായി ട്രേഡിംഗിലൂടെ താരങ്ങളെ വെച്ചുമാറി സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും. സൺറൈസേഴ്സ് ഇടംകൈയൻ പേസറും തങ്ങളുടെ മുൻ താരവുമായ ടി.നടരാജനെ ട്രേഡിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ടീമിലെത്തിച്ചു. പകരം ഡൽഹി ലെഗ് സ്പിന്നർ സീഷൻ അൻസാരിയെ സൺറൈസേഴ്സിൽ നിന്ന് തങ്ങളുടെ ക്യാമ്പിൽ എത്തിച്ചു. 10.75 കോടി രൂപയ്ക്ക് 2025ലെ ലേലത്തിൽ ഡൽഹിയിലെത്തിയ നടരാജൻ പക്ഷേ പ്രതിഫലം പകുതിയായി കുറച്ചാണ് സൺറൈസേഴ്സിൽ തിരിച്ചെത്തിയത്. 5 കോടി രൂപയാണ് സൺറൈസേഴ്സിൽ നടരാജന്റെ പ്രതിഫലം. അൻസാരിക്ക് നിലവിലെ പ്രതിഫലമായ 40 ലക്ഷമായിരിക്കും ഡൽഹിയിൽ ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |