SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.13 PM IST

മൂടിയില്ലാത്ത ഓടയിൽവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

accident
അപകടത്തിൽപ്പെട്ട ബൈക്ക്

തിരുവല്ല: കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിൽ മേൽമൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരനായ മേപ്രാൽ സ്വദേശി ജിബിന് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോൾ എരൂമായിക്കോട്ടുമഠം പടിക്കലെ കൊടുംവളവിൽ തിങ്കളാഴ്ച രാത്രി 10.30 നായിരുന്നുഅപകടം. ഒന്നരമീറ്ററോളം താഴ്ചയുള്ള ഓടയിലേക്ക് ബൈക്കുമായി വീണ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നാഴ്ച മുമ്പ് ഇവിടെ ലോട്ടറി വിൽപ്പനക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു . റോഡ് പണി തുടങ്ങിയപ്പോൾ മുതൽ നിരവധിപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. അടുത്തകാലത്ത് നിർമ്മാണം പൂർത്തിയാക്കിയ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൽ ഓടയുടെ മേൽമൂടി സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. യാത്രക്കാർ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഓടയുടെ മേൽമൂടി സ്ഥാപിക്കണമെന്ന് മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL