SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.38 AM IST

വി.ആർ. വിനോദ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ

food-sefty

തിരുവനന്തപുരം: ഗ്രാമവികസന കമ്മിഷണർ വി.ആർ. വിനോദിനെ ഭക്ഷ്യസുരക്ഷാ കമ്മിഷണറായി നിയമിച്ചു. കയർ വികസന ഡയറക്ടറുടെ അധികചുമതലയുമുണ്ടാകും. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗിന് നികുതിവകുപ്പിന്റെയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെയ്ക്ക് ആയുഷ് വകുപ്പിന്റെയും പൂർണ അധികചുമതല നൽകി. ഡോ. ശർമ്മിള മേരി ജോസഫ് രണ്ട് മാസത്തെ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണിത്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് കായിക, യുവജനകാര്യ വകുപ്പിന്റെ ചുമതല കൂടി നൽകി. പട്ടികവർഗവകുപ്പ് ഡയറക്ടർ ടി.വി. അനുപമയ്‌ക്ക് വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെയും ജെൻഡർ പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും പൂർണ അധികചുമതല നൽകി. അദീല അബ്ദുള്ള അവധിയിൽ പോയ സാഹചര്യത്തിലാണിത്.

ജി.എസ്.ടി അഡിഷണൽ കമ്മിഷണർ എബ്രഹാം റെനിന് ലോട്ടറി ഡയറക്ടറുടെ അധിക ചുമതല നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡി. ബാലമുരളിക്ക് ഗ്രാമവികസന കമ്മിഷണറുടെയും തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെയും ചുമതല നൽകി. സർവേയും ലാൻഡ് റെക്കാഡ്സും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവുവിന് പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പൂർണ അധികചുമതല നൽകി.

കായിക - യുവജനകാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്ജിന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി. ലാൻഡ് ബോർഡ് സെക്രട്ടറി എ. ഷിബുവിനെ എറണാകുളം ജില്ലാ വികസന കമ്മിഷണറായി നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VR VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA