കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനത്തിന് നേരിയ കയറ്റം. 996 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 977 പേർ രോഗബാധിതരായി. 12 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 9235 പേർ പരിശോധനയ്ക്ക് വിധേയരായി. 433 പേരാണ് രോഗമുക്തി നേടിയത്. 10.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8601 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 2793 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |