SignIn
Kerala Kaumudi Online
Monday, 28 September 2026 1.12 AM IST

പേരിട്ടത് മാത്രമേ ഓർമ്മയുള്ളു, ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന് മുമ്പ് ഹാക്ക് ചെയ്തു

trump-

വാഷിംഗ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിക്കുന്ന സമൂഹമാദ്ധ്യമത്തിന് തുടക്കത്തിലേ പൂട്ടിട്ട് ഹാക്കർമാർ. 'ട്രൂത്ത് സോഷ്യൽ' എന്ന പേരിട്ടതിന് ശേഷമാണ് ട്രംപിന്റെ സംരംഭം ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയുയർത്തിയാണ് താൻ ട്രൂത്ത് സോഷ്യൽ ആരംഭിക്കുന്നതെന്ന് ട്രംപ് അറിയിച്ചിരുന്നു. ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപുള്ള ബീറ്റാ പതിപ്പാണ് ഹാക്കർമാർ കൈ വച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ ആപ്പ് 'ട്രൂത്ത് സോഷ്യൽ' പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വൻ വെല്ലുവിളി ട്രൂത്ത് സോഷ്യൽ ഉയർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. നവംബറോടെ നിയന്ത്രിതമായ ഉപയോക്താക്കൾക്ക് നൽകി ടെസ്റ്റിംഗ് ഉൾപ്പടെയുള്ള പ്രവർത്തനം ആരംഭിക്കുവാനാണ് ട്രംപ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഹാക്കർമാർ അതിനുമുൻപേ ട്രൂത്ത് സോഷ്യലിനെ വൈറലാക്കുകയായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽവിയടഞ്ഞ സ്ഥാനം ഒഴിയില്ലെന്ന സന്ദേശം നൽകി കാപ്പിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കാരണത്താൽ ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് സ്വന്തമായി ഒരെണ്ണം സ്ഥാപിക്കണമെന്ന ചിന്ത ട്രംപിനുണ്ടാവാൻ കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, TRUMP, SOCIAL, SOCIAL MEDIA PLATFORM, HACKING, HACKERS, TWITTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360