SignIn
Kerala Kaumudi Online
Sunday, 27 September 2026 11.51 AM IST

സ്‌ഫോടനത്തിൽ പിന്നാലെ ആംബുലൻസിന്  നേരെ വെടിയുതിർത്ത് അക്രമികൾ; പാകിസ്ഥാനിൽ മരണം 12 ആയി

pakistan
പ്രതീകാത്മകചിത്രം

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയിൽ ചാവേർ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 35 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ റോഡരികിലെ ഒരു പൊലീസ് ചെക്ക്‌പോയിന്റിലായിരുന്നു സംഭവം. ബോംബ് ഘടിപ്പിച്ച വാഹനം അക്രമി ചെക്ക്‌പോയിന്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (ടി.ടി.പി)​ ഏറ്റെടുത്തു.

സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിന് നേരെയും അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി സഫ്ദർ ബലോച്ച് വ്യക്തമാക്കി. സ്‌ഫോടനത്തിൽ ചെക്ക്പോസ്റ്റ് തകർന്നു.

സ്‌ഫോടനത്തിന് പിന്നാലെ വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉണ്ട്. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ടിടിപിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആസിഫ് അലി സർദാരി വ്യക്തമാക്കി.

English Summary

A suicide bombing at a police checkpoint in Pakistan’s Khyber Pakhtunkhwa province killed 12 people and injured around 35 others. The Tehreek-e-Taliban Pakistan (TTP) claimed responsibility for the attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN SUICIDE BLAST, KHYBER PAKHTUNKHWA, TTP ATTACK, PAKISTAN TERROR ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360