SignIn
Kerala Kaumudi Online
Sunday, 27 September 2026 5.39 PM IST

നേപ്പാളിൽ വൻ ഹിമപാതം; പർവതാരോഹകർ അടക്കം 10 പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

nepal
പ്രതീകാത്മകചിത്രം

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഉണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെ കാണാതായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതിനാൽ ഭൂരിഭാഗം പർവതാരോഹകരും പിന്മാറിയെങ്കിലും ചിലർ ബേസ് ക്യാമ്പിൽ തന്നെ തങ്ങുകയായിരുന്നു. മോശം കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.

രണ്ട് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് പ്രവർത്തനം തടസപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നേപ്പാൾ ടൂറിസം ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു. കനത്ത മഴയെ തുടർന്ന് രൂപന്ദേഹി ജില്ലയിലെ തിനൗ നദി കവിഞ്ഞൊഴുകി. ബുട്‌വാളിൽ ആറ് വീടുകൾ ഒലിച്ചുപോകുകയും ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.


English Summary

An avalanche in Nepal’s Manang district has left 10 people, including climbers at the base camp of Himlung Himal, missing. Rescue teams are continuing the search, but bad weather is hampering operations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL AVALANCHE, 10 MISSING CLIMBERS, HIMLUNG HIMAL, NEPAL MOUNTAIN RESCUE, AVALANCHE SEARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360