SignIn
Kerala Kaumudi Online
Monday, 28 September 2026 12.53 AM IST

യുദ്ധത്തിന് പൂർണസജ്ജം,​ നയതന്ത്ര ചർച്ചകൾക്കും തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

iran-war-

ടെ‌ഹ്റാൻ : അമേരിക്കയുമായി യുദ്ധം വീണ്ടും ആരംഭിക്കുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ഇറാൻ പൂർണ സജ്ജമാമെന്ന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. അത് ആണവയുദ്ധമായാലും ഇറാൻ പിന്നോട്ടു പോകില്ലെന്നും അരാഗ്‌ചി പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ സമാധാന നിർദ്ദേശം ട്രംപ് നിരസിച്ചതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം.

യുദ്ധം പുനരാരംഭിച്ചാലും അതിനെ നേരിടാൻ ഞങ്ങൾ പൂർണമായും തയ്യാറാണ്. പുതിയ ആക്രമണം ഉണ്ടായാൽ അത് ആണവ യുദ്ധമായി മാറിയാലും ഞങ്ങൾ ഉറച്ചുനിൽക്കും. ഞായറാഴ്ച എൻ.ബിസിക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി പറഞ്ഞു. അതേസമയം നയതന്ത്ര ചർച്ചകൾക്കും ഞങ്ങൾ തയ്യാറാണ്. പന്ത് പ്രസിഡന്റ് ട്രംപിന്റെ കോർട്ടിലാണ്. മുൻ യുദ്ധത്തിൽ രണ്ട് ദിവസത്തിനുള്ളിൽ നിരുപാധിക കീഴടങ്ങലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ എട്ട് മാസം പിന്നിട്ടിട്ടും അവർ ആക്രമണം തുടരുകയാണ്. അരാഗ്ചി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നതിനാൽ സമുദ്രഗതാഗതം തടസപ്പെടുകയും ആഗോളതലത്തിൽ എണ്ണവില റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN WAR, US, ABBAS ARAGCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360