SignIn
Kerala Kaumudi Online
Friday, 02 October 2026 10.43 PM IST

ഇമ്രാൻഖാൻ "ബഡാഭായി", സിദ്ദു വീണ്ടും വിവാദത്തിൽ

sidhu

അമൃത്സർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ 'ബഡേ ഭായ്' (മുതിർന്ന സഹോദരൻ) എന്ന് വിശേഷിപ്പിച്ച പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു വീണ്ടും വിവാദത്തിൽ.

പാകിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുമ്പോഴായിരുന്നു സിദ്ദുവിന്റെ പരാമർശം. കർത്താർപൂർ ഇടനാഴിയിലൂടെ എത്തിയ സിദ്ദുവിനെ പാകിസ്ഥാൻ പ്രതിനിധി മുഹമ്മദ് ലത്തീഫ് പ്രസിഡന്റ് ഇമ്രാൻ ഖാന് വേണ്ടി സ്വാഗതം ചെയ്തു.

സ്വീകരണത്തിന് നന്ദി പറഞ്ഞ സിദ്ദു,​ ഇമ്രാൻ ഖാൻ തന്റെ മുതിർന്ന സഹോദരനെ പോലെയാണെന്ന് പറഞ്ഞു.

വിഷയത്തിൽ പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും സിദ്ദുവിനെതിരെ വിമർശനമുയർന്നിരുന്നു. ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവനുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു.

കൊവിഡിനെ തുടർന്ന് അടച്ച കർത്താർപൂർ ഇടനാഴി വീണ്ടും തുറക്കുന്നതിനായി സിദ്ദു നടത്തിയ പരിശ്രമത്തെ ഇമ്രാൻഖാൻ പ്രശംസിച്ചിരുന്നു. നേരത്തെയും പാകിസ്ഥാനും ഇമ്രാൻ ഖാനുമായും അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണണങ്ങൾ സിദ്ദുവിനെതിരെ ഉയർന്നിരുന്നു. ഇമ്രാൻഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സിദ്ദു പങ്കെടുത്തിരുന്നു. പാക് സൈനിക തലവനെ ആലിംഗനം ചെയ്തതിനെ തുടർന്നും സിദ്ദു വിവാദത്തിലകപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SIDHU IMRANKHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360