SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.38 PM IST

ദത്ത് നടപടിയിൽ മുഖ്യമന്ത്രി മറുപടി നൽകണം, സമരവുമായി മുന്നോട്ടുപോകും; കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്ന് അനുപമ

anupama

തിരുവനന്തപുരം: ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.

നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും അനുപമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ. തന്റെ കുഞ്ഞിനെ തിരികെ കിട്ടാനായി നവംബർ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ സമരം ആരംഭിച്ചത്.

കുട്ടിയെ ഇന്നലെ തിരികെ കിട്ടിയെങ്കിലും, തന്നിൽ നിന്ന് അവനെ അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയും, സി ഡബ്ല്യൂ സി ചെയർപേഴ്‌സൺ സുനന്ദയ്‌ക്കെതിരെയും നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUPAMA, CM PINARAYI VIJAYAN, ADOPTION CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA