SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

പ്രവാസികൾക്ക് സന്തോഷിക്കാം, ഇനി ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഈ ഗൾഫ് രാജ്യം

Increase Font Size Decrease Font Size Print Page
gulf

അബുദാബി: പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. കൊവിഡ് കാരണം യു എ ഇയിൽ ഇനി ഒരിക്കലും സമ്പൂര്‍ണ ലോക്ക്ഡൗൺ ഉണ്ടാവില്ല. വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണോ, അതുപോലുളള കൊവിഡിന്റെ മറ്റുവകഭേദങ്ങൾ രാജ്യത്ത് റിപ്പോർട്ടുചെയ്താലും ഇതിൽ മാറ്റമുണ്ടാവില്ല. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പോലും രാജ്യം ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും സന്തുലിതാവസ്ഥയിലായിരുന്നു. 2021 നിര്‍ണായകവും സമ്പദ് രംഗത്തെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനാത്മകവും പോസിറ്റീവും ആയിരുന്നു. 2022ഉം മികച്ച രീതിയിലാണ് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും ഒമിക്രോൺ റിപ്പോർട്ടുചെയ്തിട്ടുണ്ട്. എന്നാൽ ഒട്ടുമിക്കവരും വാക്സിൻ എടുത്തതിനാൽ രോഗത്തിന്റെ രൂക്ഷത വളരെക്കുറവാണ്. രോഗികളാവുന്നവരിൽ ബഹുഭൂരിപക്ഷത്തിനും നേരിയ ലക്ഷണം മാത്രമേ ഉള്ളൂ. അതിനാൽ ആശുപത്രിവാസം തീരെ കുറവാണ്.

TAGS: NEWS 360, GULF, GULF NEWS, NO LOCK DOWN, USE, MINISTER SAYS, COVID, OMICRON, DELTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY