ടെഹ്റാൻ : അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധഭീഷണി നിലനിൽക്കെ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി. വീണ്ടും ആക്രമണം ഉണ്ടായാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാൻ സൈന്യവും ജനങ്ങളും തീരുമാനിക്കുമെന്ന് മൊജ്തബ പറഞ്ഞു, ശത്രുവിന്റെ ഏത് ഭീഷണിക്കും ഉടൻ ശക്തമായ തിരിച്ചടി നൽകണമെന്നും അതിന് ഭൂമിശാസ്ത്രപരമായ പരിധി നോക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെലഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു മൊജ്‌തബ ഖമനേയിയുടെ പ്രതികരണം
ഇറാന്റെ തിരിച്ചടി ഏതെങ്കിലും പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കില്ല എന്നാണ് മൊജ്‌തബയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ശത്രുക്കൾ ആക്രമണം പുനരാരംഭിച്ചാൽ അത് അവസാനിപ്പിക്കനുള്ള സമയവും വ്യവസ്ഥകളും ഇറാൻ തീരുമാനിക്കുമെന്നും മൊജ്ടതബ പറഞ്ഞു. നിരീക്ഷണത്തിനും സൈനിക നടപടികൾക്കും ആവശ്യമായ ആയുധങ്ങളുടെയും സൈനികോപകരണങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കാനും സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |