SignIn
Kerala Kaumudi Online
Sunday, 01 November 2026 2.53 AM IST

അശുതോഷ് ദീക്ഷിത് വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

s

ന്യൂഡൽഹി: 29-ാമത് വ്യോമസേന മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. വിരമിച്ച എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗിന്റെ പിൻഗാമിയായാണ് ദീക്ഷിത് ചുമതലയേറ്റത്. വ്യോമസേനാ ഉപമേധാവിയായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠിച്ച ദീക്ഷിത് 1986 ഡിസംബർ ആറിനാണ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മിഷൻഡ് ഓഫീസറായത്. മിറാഷ് 2000, മിഗ് ശ്രേണിയിലെ വിമാനങ്ങൾ, ജാഗ്വാർ, തേജസ് തുടങ്ങി വിവിധ യുദ്ധവിമാനങ്ങളിലായി 3,500-ലധികം മണിക്കൂർ പറക്കൽ പരിചയമുണ്ട്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സിന്ദൂർ എന്നിവയുൾപ്പെടെ വിവിധ സൈനിക നീക്കങ്ങളിലും അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തദ്ദേശീയ തേജസ് യുദ്ധവിമാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലും വിമാനങ്ങളുടെ നവീകരണ പദ്ധതികളിലും നിർണായക പങ്കുവഹിച്ചു. സെൻട്രൽ എയർ കമാൻഡ് മേധാവി, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് തുടങ്ങിയ പ്രധാന പദവികളും വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360