SignIn
Kerala Kaumudi Online
Sunday, 01 November 2026 1.53 AM IST

അരഗോണ്ടയെ സമ്പൂർണ ആരോഗ്യഗ്രാമമാക്കി അപ്പോളോ

apolo

ചെന്നൈ: അത്യാധുനിക ചികിത്സയ്ക്കൊപ്പം വിദ്യാഭ്യാസം, പോഷകാഹാരം, ശുദ്ധജലം, നൈപുണ്യ വികസനം, തൊഴിൽ എന്നിവ ഉറപ്പാക്കി സമ്പൂർണ ആരോഗ്യഗ്രാമമായി മാറുകയാണ് ആന്ധ്രാപ്രദേശിലെ ചിത്തൂർ ജില്ലയിലെ അരഗോണ്ട. അപ്പോളോ ഹോസ്‌പിറ്റൽസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ അപ്പോളോ ടോട്ടൽ ഹെൽത്താണ് ഗ്രാമത്തിൽ സമഗ്ര വികസന മാതൃക നടപ്പാക്കുന്നത്.

അരഗോണ്ടയിലെ ആശുപത്രിയിൽ ഇതുവരെ 1.67 ലക്ഷം രോഗികൾക്ക് ചികിത്സ നൽകി. 12,000 ശസ്ത്രക്രിയകളും നടത്തി. ഗ്രാമീണ മേഖലയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു പുറമെ ആരോഗ്യകരമായ ജീവിതശൈലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്നതിലാണ് പദ്ധതിയുടെ ശ്രദ്ധ.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതോടെയാണ് സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതെന്ന് അപ്പോളോ സ്ഥാപക ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡി പറഞ്ഞു.

അദ്ദേഹത്തിന്റെ ജന്മഗ്രാമമായ അരഗോണ്ടയിൽ 2000-ലാണ് ഗ്രാമീണ ചികിത്സാലയം ആരംഭിച്ചത്. 2013-ൽ ടോട്ടൽ ഹെൽത്ത് പദ്ധതിയും തുടങ്ങി. ബില്യൺ ഹാർട്ട് ബീറ്റിംഗ് ഫൗണ്ടേഷൻ, അപ്പോളോ ടെലിമെഡിസിൻ നെറ്റ്‌വർക്കിംഗ് ഫൗണ്ടേഷൻ, വികാസ് ട്രസ്റ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

അയ്യായിരത്തോളം പേർ താമസിക്കുന്ന അരഗോണ്ടയിൽ മാതൃമരണവും ശിശുമരണവും പൂജ്യത്തിലാണെന്ന് അപ്പോളോ സി.എസ്.ആർ. വൈസ് ചെയർപേഴ്‌സൺ ഉപാസന കാമിനേനി പറഞ്ഞു.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഹാർവാർഡ് സർവകലാശാലയിലെ വിദഗ്ധർ ഒരാഴ്ച ഗ്രാമത്തിൽ ചെലവഴിച്ചതായി അപ്പോളോ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി പറഞ്ഞു. പഠനഫലം അടുത്ത വർഷം പ്രസിദ്ധീകരിക്കും. അപ്പോളോ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ പ്രീതി റെഡ്ഡിയും ചടങ്ങിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APOLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360