SignIn
Kerala Kaumudi Online
Thursday, 17 September 2026 7.10 PM IST

നിലവിലെ ചാമ്പ്യൻ ക്രെസിക്കോവയു ഒസാക്കയും പുറത്ത്

french-open

നദാൽ തുടങ്ങി

പാരീസ്: ഫ്രാഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിൽ വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ബാർബോറ ക്രെസിക്കോവയും സൂപ്പർ താരം നവൊമി ഒസാക്കയും ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് താരം ഡിയനെ പാരിയാണ് ചെക്ക് സെൻസേഷൻ ക്രെസിക്കോവയ്ക്ക് ഒന്നാം റൗണ്ടിൽ മടക്ക ടിക്കറ്റ് നൽകിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യം സെറ്റ് 1-6ന് നഷ്ടപ്പെടുത്തിയ ഡിയാനെ അടുത്ത സെറ്റുകൾ 6-2, 6-3ന് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ തവണ ഇടയ്ക്ക് വച്ച് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ജാപ്പനീസ് താരം നവൊമി ഒസാക്കയ്ക്ക് ഇത്തവണ അമേരിക്കയുടെ അമാൻഡ അനിസിമോവയുടെ വെല്ലുവിളി മറികടക്കാനായില്ല. നേരിട്ടുള്ള സെറ്രുകളിൽ 7-5, 6-4നാണ് അമാൻഡ ജയിച്ചത്. പുരുഷ സിംഗിൾസിൽ ഇതിഹാസ താരം റാഫേൽ നദാൽ നേരിട്ടുള്ല സെറ്റുകളിൽ ജോർദാൻ തോംപ്സണെ വീഴ്ത്തി രണ്ടാം റൗണ്ടിൽ എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FRENCH OPEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360