SignIn
Kerala Kaumudi Online
Thursday, 14 May 2026 12.57 PM IST

സ്കൂൾ പരിസരം മുഴുവൻ ചുവന്ന നിറത്തിൽ 'സോറി'; ബൈക്കിലെത്തിയ രണ്ട് അജ്ഞാതരെ തിരഞ്ഞ് പൊലീസ്

school

ബംഗളൂരു: സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപപ്രദേശത്തെ മതിലുകളിലും സോറി എന്നെഴുതി അജ്ഞാതർ. ചുവന്ന നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഇവിടേയ്ക്ക് രണ്ടുപേർ ബൈക്കിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫു‌ഡ് ഡെലിവറി ചെയ്യുന്നവരുടേതുപോലുള്ള ബാഗ് ഇരുവരുടെയും കൈയിലുണ്ടായിരുന്നു. അതിൽ നിന്ന് പെയിന്റ് എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് ബംഗളൂരു ഡിസിപി സജ്ജീവ് പാട്ടീൽ പറഞ്ഞു.

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SORRY, SORRY WRITTEN IN RED, SCHOOL PREMISES, SORRY WRITTEN IN SCHOOL PREMISES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360