SignIn
Kerala Kaumudi Online
Thursday, 18 June 2026 12.09 AM IST

കൊവിഡ് അതിവേഗം വർദ്ധിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 14,506 പുതിയ കേസുകൾ, മുപ്പത് മരണം

covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വ‌ർദ്ധിക്കുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 99,602 ആയി. മുപ്പത് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.56 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,574 പേർ രോഗമുക്തി നേടി.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊവിഡ് പരിശോധനാ നിരക്കും വാക്സിനേഷൻ നിരക്കും വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

അതേസമയം, കൊവിഡ് രൂക്ഷമാവുന്നത് കണക്കിലെടുത്ത് കേരളത്തിൽ മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്‌ക് പരിശോധന ആരംഭിക്കാനും ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും എ.ഡി.ജി.പി വിജയ് സാഖറെ പൊലീസിന് നിർദേശം നൽകി. 500 രൂപയാണ് പിഴ. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID, CASES, INCREASING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360