SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.51 PM IST

വനിതാ ബൈക്ക്‌ റൈഡറെ പിന്തുടർന്ന് ഇടിച്ചുവീഴ്‌ത്തിയ സംഭവം; കാർ  ഡ്രൈവർ  പിടിയിൽ

kalyan-bainsla
കല്യാൺ ബെയ്ൻസ്ല, അപകടത്തിന്റെ ദൃശ്യം

ഗുരുഗ്രാം: വനിതാ ബൈക്ക് റൈഡറെ ഇടിച്ചിട്ട കാർ ഡ്രൈവർ പിടിയിൽ. രാജസ്ഥാനിലെ ദൗസയിൽ നിന്നാണ് കല്യാൺ ബെയ്ൻസ്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കല്യാൺ ബെയ്ൻസ്ലക്കെതിരെ വധശ്രമത്തിനാണ് ഗുരുഗ്രാം പൊലീസ് കേസെടുത്തിരിക്കുന്നത്.

ബൈക്കിൽ യാത്രചെയ്യുന്ന യുവതിയെ കാർ മനഃപൂർവം ഇടിച്ചുവീഴ്‌ത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റിബൽവീൽസ് സിയ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ സിയയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ബൈക്ക് സംഘത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് സിയ പറഞ്ഞു. യാത്ര തുടങ്ങിയതുമുതൽ ഒരു സംഘം യുവാക്കൾ കാറിൽ തങ്ങളെ പിന്തുടർന്ന് യാത്ര തടസപ്പെടുത്താൻ ശ്രമിച്ചെന്നാണ് സിയയുടെ ആരോപണം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും സിയ പറഞ്ഞു.

സിയയുടെ ബൈക്കിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാറിൽ യാത്രചെയ്യുന്നവരോട് അകലം പാലിക്കൂവെന്ന് പറയുമ്പോൾ അവർ യുവതിയോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പിറകിൽ നിന്ന് വേഗത്തിൽ വന്ന കാർ സിയയുടെ ബൈക്കിനരികിലെത്തുമ്പോൾ മനഃപൂർവം വെട്ടിച്ച് അപകടമുണ്ടാക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇ‌ടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏതാനും മീറ്ററുകൾകൂടി റോഡിലൂടെ തെന്നിനീങ്ങി.

അപകടത്തിന് പിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാർ പിന്തുടർന്ന് ഡ്രൈവറെ തടഞ്ഞുനിർത്തിയെങ്കിലും ഉത്തരവാദിത്തം നിഷേധിച്ച് ഇയാൾ കടന്നുകളഞ്ഞതായും സിയ ആരോപിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് സിയ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

English Summary

A woman biker in Gurugram was allegedly hit intentionally by a car while she was riding with a group of bikers. Police arrested the car driver and registered a case, including an attempt-to-murder charge. The incident was reportedly captured on CCTV and shared on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUGRAM BIKER, CAR DRIVER ARREST, SIA REBEL WHEELS, ATTEMPT TO MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360