SignIn
Kerala Kaumudi Online
Thursday, 17 September 2026 12.42 AM IST

ഗോപു നന്തിലത്ത് ജി-മാർട്ടിൽ 60% വരെ ഡിസ്‌കൗണ്ടുമായി പഞ്ച് പഞ്ച് ഓഫർ

nandilath

തൃശൂർ: പ്രമുഖ ഡിജിറ്റൽ, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ളയൻസസ് ഗ്രൂപ്പായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ 60 ശതമാനം വരെ ഡിസ്കൗണ്ടുമായി പഞ്ച് പഞ്ച് ഓഫർ. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10 ടാറ്റാ പഞ്ച് കാറുകളാണ് സമ്മാനം. 50 വീതം എൽ.ഇ.ഡി ടിവി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, ടാബ്‌ലെറ്റ്, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിങ്ങനെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

വൻ വിലക്കുറവിലും ആകർഷകമായ നിരവധി ഓഫറുകളിലും ഒരു വീട്ടിലേക്കുള്ള എല്ലാവിധ ഡിജിറ്റൽ ഇലക്ട്രോണിക്‌സ് ഹോം അപ്ലയൻസസ് ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്. ജി-മാർട്ട് നൽകുന്ന പഞ്ച് പഞ്ച് ഓഫറിന് പുറമെ എൽ.ജി, സാംസംഗ്, സോണി തുടങ്ങിയവ ഓണക്കാലത്ത് നേരിട്ട് നൽകുന്ന ഓഫറുകളും എക്‌സ്റ്റൻഡഡ് വാറന്റികളും കാഷ്‌ബാക്കുകളും മറ്റ് ഗിഫ്റ്റ് ഓഫറുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഡിജിറ്റൽ ഡിവിഷനായ ജി-മൊബൈൽസിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ അത്യാകർഷക സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. എ.സികൾക്ക് 50 ശതമാനം വരെയും ക്രോക്കറി ഉത്‌പന്നങ്ങൾക്ക് 60 ശതമാനം വരെയുമാണ് ഡിസ്കൗണ്ട്. ഷോപ്പിംഗ് എളുപ്പമാക്കാൻ മികച്ച ഫിനാൻസ് ഓഫറുകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ONAM OFFERS, GOPU NANDILATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360