SignIn
Kerala Kaumudi Online
Thursday, 28 May 2026 9.33 PM IST

ഗുരുദേവന്റെ മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും

sree

ഭാരത ഭൂമിയെ വിഴുങ്ങും ജാതിയോ -
ടടരിനായ് ഭവാനണിനിരത്തിയ
വലിയ സേനകൾ പടനായകൻ പോയ്‌
വിഷമിക്കുന്നല്ലോ പരമ സദ്‌ഗുരോ...

( സഹോദരൻ അയ്യപ്പൻ രചിച്ച സമാധി ഗാനത്തിൽ നിന്ന് )​

ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ 95ാം വാർഷികം ഭക്ത്യാദരവോടെയും പൂജകളോടെയും ഇന്ന് നാടെങ്ങും ആചരിക്കും.

ഗുരുദേവൻ മഹാസമാധിയിൽ വിലയിച്ച ശിവഗിരിയിൽ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്,​ സ്വാമി ബോധാനന്ദ സ്‌മൃതി പ്രഭാഷണവും അഡ്വ. വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ഡോ.സി.കെ.രവി, സമാധിദിനാചരണ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ പ്രസംഗിക്കും. കെ.പി.കയ്യാലയ്‌ക്കൽ സ്‌മാരകഗ്രന്ഥം സ്വാമി സച്ചിദാനന്ദയിൽ നിന്ന് ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഏറ്റുവാങ്ങി പ്രകാശനം ചെയ്യും.

പുലർച്ചെ 5 ന് വിശേഷാൽ പൂജ, ഹവനം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഏഴിന് ഡോ.ബി. സീരപാണിയുടെ പ്രഭാഷണം. ശിവഗിരി മഠത്തിന്റെ എല്ലാ ശാഖാ സ്ഥാപനങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ മഹാസമാധി ആചരിക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GURUDEVA SAMADHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA