SignIn
Kerala Kaumudi Online
Sunday, 27 September 2026 4.20 AM IST

പിന്നാക്കക്കാരെ സ്വയം പര്യാപ്തതയിൽ എത്തിക്കണം:മുഖ്യമന്ത്രി

ww

തിരുവനന്തപുരം: പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പട്ടികജാതി -പട്ടികവർഗ- പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്ന 'ഉന്നതി'യുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാഴ്ചപ്പാടോടെ വിദ്യാഭ്യാസ, ക്ഷേമ,വികസന പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്.

'ഉന്നതി' എന്ന പൊതുപ്ലാറ്റ്‌ഫോം വഴി ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പിന്നാക്ക ജനവിഭാഗങ്ങളെ പങ്കാളികളാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ , പട്ടികജാതി വകുപ്പ് അഡീഷണൽ ഡയറക്ടർ വി സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA