SignIn
Kerala Kaumudi Online
Friday, 18 September 2026 2.15 AM IST

പരാതികൾ ഉയരുന്നു, എയർ ഹോസ്റ്റസുമാർ നിർബന്ധമായും  അടിവസ്ത്രങ്ങൾ ധരിക്കണം, വിചിത്ര ഉത്തരവുമായി വിമാനക്കമ്പനി

cabin-crew-

ഇസ്ലാമാബാദ് : വിചിത്രമായ ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ ). തങ്ങളുടെ ക്യാബിൻ ക്രൂ ഡ്യൂട്ടിയിൽ വരുമ്പോൾ അടിവസ്ത്രം തീർച്ചയായും ധരിക്കണമെന്നാണ് നിർദ്ദേശം. പാക് എയർലൈൻസിൽ എയർ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തെ കുറിച്ച് വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് ജനറൽ മാനേജർ എതിർപ്പ് ഉന്നയിച്ചതായി അടുത്തിടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

എയർ ഹോസ്റ്റസുമാർ ഓഫീസിൽ വരുമ്പോഴും ഹോട്ടലുകളിൽ താമസിക്കുമ്പോഴും ധരിക്കുന്ന വസ്ത്രം വിമാനക്കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളിൽ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരം വസ്ത്രധാരണം കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുന്നതായും പിഐഎ ജനറൽ മാനേജർ (ഫ്‌ളൈറ്റ് സർവീസസ്) ആമിർ ബഷീർ അയച്ച മെമ്മോ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ്, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PIA, PAK AIRLINE, AIRHOSTESS, UNDER GARMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360