SignIn
Kerala Kaumudi Online
Wednesday, 30 September 2026 7.10 AM IST

നവസംരംഭകർക്ക് ഡ്രീംവൈസ്റ്റർ മത്സരവുമായി വ്യവസായവകുപ്പ്

p-rajeev

തിരുവനന്തപുരം: പുതുസംരംഭകർക്കും ബിസിനസിൽ താത്പര്യമുള്ളവർക്കും മികച്ച ആശയങ്ങൾ അവതരിപ്പിക്കാനും അവ യഥാർത്ഥ്യമാക്കാനുമായി 'ഡ്രീംവെസ്‌റ്റർ" നൂതനാശയ മത്സരവുമായി വ്യവസായവകുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സർക്കാരിന്റെ ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്‌പേസിൽ പ്രവേശനം, മെന്ററിംഗ്,​ സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയവ നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

www.dreamvestor.in വഴി ആശയങ്ങൾ സമർപ്പിക്കാം. പ്രായപരിധി 18 - 35. ഒരാൾ ഒരു ആശയമേ സമർപ്പിക്കാവൂ. നേരത്തെ അവാർഡുകൾ നേടിയവ പരിഗണിക്കില്ല. വിദഗ്ദ്ധപാനൽ തിരഞ്ഞെടുക്കുന്ന 100 ആശയങ്ങൾ ക്വാർട്ടർ ഫൈനൽഘട്ടത്തിൽ വിശദീകരിക്കണം. മികച്ച 20 ആശയങ്ങളാണ് ഫൈനലിലെത്തുക.

ആദ്യറൗണ്ടിലേക്ക് ആശയങ്ങൾ ഡിസംബർ 23 വരെ സമർപ്പിക്കാം. ജനുവരി 18ന് രണ്ടാംറൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 100പേരെ പ്രഖ്യാപിക്കും. ഇവർ ജനുവരി 20 മുതൽ 30 വരെ 2 മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ സമർപ്പിക്കണം. ഫെബ്രുവരി 8ന് അടുത്ത റൗണ്ടിലേക്കുള്ള 50 മത്സരാർത്ഥികളെ പ്രഖ്യാപിക്കും. 10 മുതൽ 12 വരെ മാർക്കറ്റിംഗ് ആശയങ്ങളുടെ വിശദാംശങ്ങൾ നൽകണം.

ഫെബ്രുവരി 20ന് ഫൈനലിലെത്തിയ 20 പേരെ പ്രഖ്യാപിക്കും. മാർച്ച് ഒന്നിനാണ് ഫൈനൽ. അഞ്ചുലക്ഷം രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നുംസ്ഥാനക്കാർക്ക് യഥാക്രമം മൂന്നുലക്ഷം,​ രണ്ടുലക്ഷം രൂപ ലഭിക്കും. 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് ഒരുലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും. ഫൈനലിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, INDUSTRIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360