SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.51 PM IST

ഏഷ്യൻ ഗെയിംസിൽ 'മഴയുടെ കളി'; ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു, സെമിയിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക

indian-team
ഇന്ത്യൻ ടീം പരിശീലനത്തിൽ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക. ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് സെമിഫൈനലിൽ ലൈനപ്പായത്. നിഷിനിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരം ടോസ് പോലും ഇടാനകാതെ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് തുടങ്ങിയ മഴ തോരാതിരുന്നതിനെത്തുടർന്നാണ് സെമിഫൈനലിലേക്ക് ശ്രീലങ്കയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്.

ഐസിസി ട്വന്റി20 റാങ്കിംഗിന്റെ അടിസ്ഥാനത്തിലുള്ള ഉയർന്ന സീഡിംഗ് (ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ)​ ആനുകൂല്യത്തിലാണ് ശ്രീലങ്ക സെമിഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിലെ സീഡഡ് ടീമുകൾ. ഇന്ത്യയും മഴമൂലം മത്സരം ഉപേക്ഷിച്ചതിനെത്തുടർന്നാണ് സെമിഫൈനലിലെത്തിയത്. തിങ്കളാഴ്ച ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം മഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ഉയർന്ന് സീ‌‌ഡിംഗ് ഉള്ളതിനാലാണ് ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്.

പാകിസ്ഥാനും ഹോങ്കോങ്ങും തമ്മിലുള്ള ക്വാർട്ടർ ഫൈനലും മഴമൂലം ഉപേക്ഷിച്ചതോടെ പാകിസ്ഥാനും സെമിയിലെത്തിയിട്ടുണ്ട്. 2022ൽ ഏഷ്യൻ ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിൽ അഫ്ഗാനിസ്ഥാനോട് തോറ്റ് പുറത്താകേണ്ടിവന്ന ശ്രീലങ്കയ്ക്കാണ് ഇത്തവണ ഇന്ത്യയെ നേരിടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാകും ഇരു ടീമുകളും സെമിഫൈനലിൽ ഇറങ്ങുക. അതേസമയം,​ മറ്റൊരു സെമിഫൈനലിൽ പാകിസ്ഥാന്റെ എതിരാളി ബംഗ്ളാദേശാണ്. ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരവും മഴമൂലം ഉപേക്ഷിച്ചതോടെയാണ് ബംഗ്ലാദേശ് സെമിയിൽ എത്തിയത്.

ഒക്ടോബർ ഒന്നിനാണ് രണ്ട് സെമിഫൈനലുകളും നിശ്ചയിച്ചിരിക്കുന്നത്. ആദ്യ സെമിയിൽ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും. തുടർന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. 2023ലെ ഹാങ്‌ഷൗൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യ ഇത്തവണയും കിരീടം നിലനിർത്തുകയാണ് ലക്ഷ്യമിടുന്നത്. അന്നു അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഉയർന്ന റാങ്കുള്ള ഇന്ത്യയ്ക്ക് സ്വർണം ലഭിക്കുകയായിരുന്നു.

അതേസമയം, വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇതിനകം കിരീടം നിലനിർത്തിയിട്ടുണ്ട്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്.

English Summary

India will face Sri Lanka in the men’s cricket semifinal at the Asian Games after rain abandoned Sri Lanka’s quarterfinal against Nepal without a ball being bowled. India, Pakistan and Bangladesh also advanced after rain-hit quarterfinals. The semifinals are scheduled for October 1, with Bangladesh facing Pakistan before India take on Sri Lanka. India are defending their title.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES 2026, INDIA SRI LANKA SEMIFINAL, ASIAN GAMES CRICKET, INDIA CRICKET, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360