SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.18 PM IST

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കുന്നംകുളത്ത് പിടിയിൽ

edwin

കുന്നംകുളം: കിഴക്കേ അങ്ങാടിയിൽ വീട്ടമ്മയുടെ മൂന്നു പവനോളം വരുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ഗുരുവായൂർ പുത്തൻപള്ളി പനക്കൽ വീട്ടിൽ എഡ്വിൻ മാത്യു (34), വടക്കെക്കാട് കണ്ടേങ്ങാട്ട് വീട്ടിൽ കിരൺ (30) എന്നിവരെ കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നവംബർ 30നാണ് കുന്നംകുളം കിഴക്കേ അങ്ങാടിയിലെ ചെറുവത്തൂർ റോയ് ഭാര്യ ഷേർളിയുടെ മൂന്ന് പവനോളം വരുന്ന സ്വർണമാല ഇവർ രണ്ടുപേർ ചേർന്ന് മോഷ്ടിച്ചെടുത്തത്. ഷേർളി വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ സിഗരറ്റ് വാങ്ങാൻ എന്ന വ്യാജേന എത്തിയ എഡ്വിനും കിരണും ചേർന്ന് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മേഖലയിലെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഗുരുവായൂർ, വടക്കെക്കാട് പ്രദേശങ്ങളിൽ ഇവർ സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അഡീഷണൽ എസ്.ഐമാരായ ഷക്കീർ അഹമ്മദ്, നിധിൻ, എ.എസ്.ഐ: പ്രേംജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ഗഗേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY