SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

ടെക്സ്റ്റൈൽസ് ഉടമ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ

Increase Font Size Decrease Font Size Print Page
mathew

മാനന്തവാടി: കണ്ണൂർ കേളകം മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്തിൽ മാത്യുവിനെ (58) കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാനന്തവാടി കണിയാരം ഫാ. ജി.കെ.എം ഹൈസ്‌കൂളിന് സമീപത്തെ റബർ തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനം.

ഇന്ന് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് കാർ കത്തുന്നത് ആദ്യം കണ്ടത്. തൊഴിലാളികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാനന്തവാടിയിൽ നിന്ന് അഗ്നിശമന സേനയും പൊലീസും എത്തുമ്പോഴേക്കും കാർ ഭൂരിഭാഗവും കത്തിക്കഴിഞ്ഞിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മൃതദേഹത്തിൽ നിന്ന് ലഭിച്ച മാലയും മോതിരവും പരിശോധിച്ചതിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിയാനായത്.

ഭാര്യ: ഷൈബി ( മഹാറാണി ബ്രൈഡൽസ് ബ്യൂട്ടിപാർലർ, നാനാനിപൊയിൽ). മക്കൾ: സാന്ദ്ര (യു.കെ), മാനസ. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

TAGS: MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY