തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എസ്സി. മാത്തമാറ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഫിനാൻസ് ആന്റ് കമ്പ്യൂട്ടേഷൻ 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ(വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 12ന് രാവിലെ 10മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി (ഡ്രഗ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്)-(ന്യൂ ജനറേഷൻ കോഴ്സ്) പരീക്ഷയുടെ പ്രാക്ടിക്കൽ ആന്റ് വൈവ വോസി 12 മുതൽ 20 വരെയും രണ്ടാം സെമസ്റ്റർ എം.എസ്സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 8,9 തീയതികളിലും അതത് കോളേജുകളിൽ നടത്തും.
ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (2020 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 14വരെയും 150രൂപ പിഴയോടെ 17വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.
ജനുവരിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.പിഴകൂടാതെ 15വരെയും 150രൂപ പിഴയോടെ 19വരെയും 400രൂപ പിഴയോടെ 21വരെയും അപേക്ഷിക്കാം.
അവസാനവർഷ ബി.എച്ച്.എം.എസ് (മേഴ്സിചാൻസ് - 1982 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 150രൂപ പിഴയോടെ 21വരെയും 400രൂപ പിഴയോടെ 23വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |