പന്തളം : തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധിയുടെ പല്ലക്ക് ചുമക്കുന്ന സംഘത്തെയും ഉടവാളുമേന്തി മുന്നിൽ നീങ്ങുന്ന കുറുപ്പിനെയും പന്തളം കൊട്ടാരം നിർവാഹകസംഘം നിശ്ചയിച്ചു. കീഴേടത്ത് അനിൽകുമാറാണ് ഇത്തവണ പടക്കുറുപ്പായി പോകുന്നത്. കൃഷ്ണാലയത്തിൽ വേണുഗോപാലാണ് സംഘത്തിന്റെ ഗുരുസ്വാമി. അജയൻ, മഹേഷ്, സന്തോഷ്കുമാർ, പ്രദീപ് കുമാർ, കൃഷ്ണകുമാർ, രാധാകൃഷ്ണൻ, കുഞ്ഞുമോൻ, ശ്രീജിത്ത്, സതീശ് കുമാർ, അനീഷ്, ഹരിക്കുട്ടൻ, ജി.വിനോദ്, അഖിൽ കുമാർ എന്നിവരാണ് പല്ലക്കെടുക്കുന്ന സംഘാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |