SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

ഉടുമ്പിനെ കറിവച്ചു കഴിച്ച നാലു പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
kothamangalam

കോതമംഗലം: നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടിച്ച് കറിവച്ചു കഴിച്ച നാല് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വാളറ കെയ്യിക്കൽ കെ.എം ബാബു (50), തൈപ്പറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), അഞ്ചാംമൈൽ സെറ്റിൽമെന്റിലെ പൊന്നപ്പൻ (52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫീസർ സുനിൽ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജനുവരി 26ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ മൂന്നുകലുങ്ക് ഭാഗത്തു നിന്നാണ് ആറ് കിലോയിലധികം തൂക്കം വരുന്ന ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാല്‌ പേരും ഇറച്ചി വീതം വച്ചെടുത്തു. ഇത് കറിവച്ച് ഭക്ഷിക്കുകയും ചെയ്തു. കറിവയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങളും ബാക്കി വന്ന ഇറച്ചിയും പിടികൂടിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ വാളറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ആർ ജയപ്രകാശ്, എ.എസ് രാജു തുടങ്ങിയവരുമുണ്ടായിരുന്നു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY