SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

നി​കു​തി​ഭാ​ര​മി​ല്ലാ​ത്ത ജ​ന​കീ​യ​ ​ബ​ഡ്‌​ജ​റ്റ്

READ ENGLISH VERSION
budget-a

സാമ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും​ ​ജ​ന​ങ്ങ​ളു​ടെ​മേ​ൽ​ ​അ​ധി​ക​ ​നി​കു​തി​ ​ഭാ​രം​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ത്ത​ ​ഒ​ട്ടേ​റെ​ ​ജ​ന​കീ​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ൽ​ ​ശ്ര​ദ്ധേ​യ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​ധ​ന​മ​ന്ത്രി​യു​മാ​യ​ ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ന്നി​ ​ബ​ഡ്‌​ജ​‌​റ്റ്.​ ​കേ​ര​ള​ത്തെ​ ​ഒ​രു​ ​ആ​ഗോ​ള​ ​തു​റ​മു​ഖ​ ​ന​ഗ​ര​മാ​ക്കു​ക​ ​എ​ന്ന​തി​ലൂ​ടെ​ ​പു​തു​യു​ഗ​ ​കേ​ര​ളം​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​ചു​വ​ടു​വ​യ്‌​പ്പാ​യി​ ​ബ​ഡ്‌​ജ​റ്റി​നെ​ ​ക​ണ​ക്കാ​ക്കാം.​ 2026​ ​ജ​നു​വ​രി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്ജറ്റ് ​പു​തു​ക്കി​യാ​ണ് ​ഈ​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​ബ​ഡ്‌​ജ​റ്റി​ലെ​ ​ക​ണ​ക്കി​ലെ​ ​ക​ളി​ ​തു​റ​ന്നു​കാ​ട്ടി​ക്കൊ​ണ്ടും​ ​വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ബ​ഡ്‌​ജ​റ്റ് ​പ്ര​സം​ഗം​ ​തു​ട​ങ്ങി​യ​ത്.​ ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്കു​ക​ൾ​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​കി​ഫ്‌​ബി​യു​ടെ​യും​ ​മ​റ്റ് ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ക​ണ​ക്കു​ക​ൾ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മു​ൻ​ ​ബ​ഡ്‌​ജ​റ്റ് ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ബ​ഡ്‌​ജ​റ്റി​ന്റെ​ ​ആ​മു​ഖ​ത്തി​ൽ​ ​ത​ന്നെ​ ​ന​ട​ത്തി.


നി​ല​വി​ൽ​ ​കി​ഫ്‌​ബി​യും​ ​സോ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ക​മ്പ​നി​യും​ ​ഉ​ൾ​പ്പെ​ടെ​ ​സ​ർ​ക്കാ​രി​ന്റെ​മേ​ലു​ള്ള​ ​മൊ​ത്തം​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ 87,012​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ്ര​തീ​ക്ഷി​ത​ ​വ​രു​മാ​ന​ത്തി​ൽ​ ​ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം​ ​കോ​ടി​യു​ടെ​ ​കു​റ​വാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​തി​നു​പു​റ​മെ,​ ​വ​രാ​നി​രി​ക്കു​ന്ന​ ​ശ​മ്പ​ള​-​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്‌​ക​ര​ണ​വും​ ​ലീ​വ് ​സ​റ​ണ്ട​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​പു​ന​:​സ്ഥാ​പി​ക്ക​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​ഇ​നി​യും​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ഈ​ ​ധ​ന​പ്ര​തി​സ​ന്ധി​യും​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷം​ ​ഉ​ണ്ടാ​ക്കി​യ​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​ആ​ഘാ​ത​വും​ ​ബ​ഡ്‌​ജ​റ്റി​ന്റെ​ ​സ്വ​ഭാ​വ​ത്തെ​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ​ശ്ചാ​ത്ത​ല​ത്തി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​പാ​ലി​ച്ചു​കൊ​ണ്ടു​ള്ള​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​അ​ട​ങ്ങു​ന്ന​താ​ണ് ​ബ​ഡ്‌​ജ​റ്റ്.​ ​വി​ദ്യാ​ഭ്യാ​സം,​ ​പൊ​തു​ജ​നാ​രോ​ഗ്യം,​ ​സാ​മൂ​ഹി​ക​ക്ഷേ​മം,​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​നം​ ​എ​ന്നി​വ​യ്ക്കാ​ണ് ​ബ​ഡ്‌​ജ​റ്റി​ൽ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​

​ഇ​ന്ദി​രാ​ ​ഗ്യാ​ര​ന്റി​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​സ്‌​ത്രീ​ക​ളു​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളി​ലെ​ ​സൗ​ജ​ന്യ​ ​യാ​ത്ര​യ്ക്കാ​യി​ 600​ ​കോ​ടി​ ​വ​ക​യി​രു​ത്തി​യ​തി​നാ​ൽ​ ​ആ​ ​പ​ദ്ധ​തി​ ​വ​ഴി​യി​ൽ​ ​കി​ട​ക്കി​ല്ല​ എ​ന്ന​ത് ​ഉ​റ​പ്പാ​യി. വി​ഴി​ഞ്ഞം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​സ്ഥാ​ന​ത്തി​ലെ​ ​തു​റ​മു​ഖ​ങ്ങ​ളെ​ ​പ​ര​സ്‌​പ​രം​ ​ബ​ന്ധി​പ്പി​ച്ച് ​മി​ഷ​ൻ​ ​സ​മു​ദ്ര​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് 400​ ​കോ​ടി​യു​ടെ​ ​ബൃ​ഹ​ത് ​പ​ദ്ധ​തി​യാ​ണ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​ഴീ​ക്ക​ൽ,​ ​ബേ​പ്പൂ​ർ​ ​തു​റ​മു​ഖ​ങ്ങ​ളു​ടെ​ ​വി​ക​സ​ന​വും​ ​ഈ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കും.​ ​റോ​ഡ്,​ ​സ​മു​ദ്രം,​ ​റെ​യി​ൽ,​ ​ഉ​ൾ​നാ​ട​ൻ​ ​ജ​ല​പാ​ത​ക​ൾ,​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​ക​ൾ,​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സി​റ്റി​ ​എ​ന്നി​വ​യെ​ ​കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള​ ​ഒ​രു​ ​സ​മ​ഗ്ര​ ​മാ​രി​ടൈം​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യാ​ണ് ​ബ​ഡ്‌​ജ​റ്റി​ലെ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ത്.​ ​സിം​ഗ​പ്പൂ​രി​ന്റെ​ ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യാ​വും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മാ​തൃ​ക​യാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ന​സി​ലു​ള്ള​ത്.​ 1965​ൽ​ ​പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളോ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളോ​ ​ഇ​ല്ലാ​തി​രു​ന്ന​ ​ഒ​രു​ ​കൊ​ച്ചു​ ​രാ​ജ്യം​ ​ചു​രു​ങ്ങി​യ​ ​വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സാ​മ്പ​ത്തി​ക​ ​ശ​ക്തി​ക​ളി​ലൊ​ന്നാ​യി​ ​മാ​റി​യ​ ​ക​ഥ​യാ​ണ് ​സിം​ഗ​പ്പൂ​രി​ന് ​പ​റ​യാ​നു​ള്ള​ത്.​ ​

സിം​ഗ​പ്പൂ​രി​ന്റെ​ ​ആ​ദ്യ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​ലീ​ ക്വാൻ​യു​വി​ന്റെ​ ​അ​ഴി​മ​തി​ര​ഹി​ത​മാ​യ​ ​ഭ​ര​ണ​വും​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​വും​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​രാ​ജ്യ​ത്ത് ​വ​ലി​യ​ ​വി​ശ്വാ​സ്യ​ത​ ​ഉ​ണ്ടാ​ക്കി.​ ​തു​ട​ർ​ന്ന് ​സിം​ഗ​പ്പൂ​രി​നെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തു​റ​മു​ഖ​ ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി​ ​മാ​റ്റി​യ​താ​ണ് ​ആ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​വ​ള​ർ​ച്ച​യ്ക്ക് ​വ​ഴി​യൊ​രു​ക്കി​യ​തും​ ​ഇ​പ്പോ​ഴും​ ​സ​മ്പ​ത്ത് ​അ​ങ്ങോ​ട്ട് ​ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന് ​ഇ​ട​യാ​ക്കി​യ​തും. വി​ഴി​ഞ്ഞ​ത്തെ​ ​മു​ൻ​നി​റു​ത്തി​ക്കൊ​ണ്ടു​ള്ള​ ​സ​മു​ദ്ര​ ​മി​ഷ​ൻ​ ​പ​ദ്ധ​തി​ ​വി​ജ​യ​ക​ര​മാ​യാ​ൽ​ ​അ​ത് ​കേ​ര​ള​ത്തി​ന്റെ​ ​ത​ല​വ​ര​ ​മാ​റ്റാ​ൻ​ ​ഉ​ത​കു​ന്ന​താ​യി​രി​ക്കും.​ ​ഒ​രേ​പോ​ലെ​ ​ബി​സി​ന​സി​ന്റെ​യും​ ​ടൂ​റി​സ​ത്തി​ന്റെ​യും​ ​ഹ​ബ്ബാ​യി​ ​മാ​റാ​ൻ​ ​കേ​ര​ള​ത്തി​ന് ​ക​ഴി​യു​ക​യും​ ​ചെ​യ്യും.​

​സം​സ്ഥാ​ന​ത്തെ​ 4​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും​ ​പ്ര​ധാ​ന​ ​തു​റ​മു​ഖ​ങ്ങ​ളെ​യും​ ​ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ​കേ​ര​ള​ത്തെ​ ​ഒ​രു​ ​ലോ​ജി​സ്റ്റി​ക്സ്-​ ​ഏ​വി​യേ​ഷ​ൻ​ ​ഹ​ബ്ബാ​ക്കി​ ​മാ​റ്റാ​നാ​ണ് ​ബ​ഡ്‌​ജ​റ്റി​ലെ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഇ​തോ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​ന​ഷ്ട​പ്ര​താ​പ​ത്തി​ൽ​ ​മു​ങ്ങി​പ്പോ​യ​ ​ആ​ല​പ്പു​ഴ​യു​മാ​വും​ ​ഈ​ ​ബ്ളൂ​ ​ഇ​ക്കോ​ണ​മി​യു​ടെ​ ​ത​ല​സ്ഥാ​ന​ങ്ങ​ളാ​യി​ ​മാ​റു​ക.​ ​ഇ​തി​ലൂ​ടെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്‌​പാ​ദ​ന​വും​ ​വ​രു​മാ​ന​വും​ ​പ​ല​മ​ട​ങ്ങ് ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​വും.​ ​

സം​സ്ഥാ​ന​ത്തെ​ ​ഗ​താ​ഗ​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ 4​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​ ​വേ​ഗ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ലൈ​റ്റ് ​മെ​ട്രോ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും.​ ​ശി​വ​ഗി​രി​ ​സ്‌​കൂ​ൾ​ ​വ​ള​പ്പി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​ ​പ്ളാ​റ്റി​നം​ ​ജൂ​ബി​ലി​ ​സ്‌​മാ​ര​ക​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ന് 5​ ​കോ​ടി​ ​രൂ​പ​യും​ ​ഡ​ൽ​ഹി​യി​ൽ​ ​ഗു​രു​ദേ​വ​പ്ര​തി​മ​യും​ ​സാം​സ്‌​കാ​രി​ക​ ​നി​ല​യ​വും​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​ഒ​രു​കോ​ടി​ ​രൂ​പ​യും​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​തി​ക​ച്ചും​ ​അ​ഭി​ന​ന്ദ​നീ​യ​മാ​യ​ ​ന​ട​പ​ടി​യാ​ണ്.​ ​ഡി​മോ​ഗ്രാ​ഫി​ക് ​ഡി​വി​ഡ​ന്റ് ​എ​ന്ന​ ​യു​വാ​ക്ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ക​യും​ ​വ​യോ​ജ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ക​യും​ ​ചെ​യ്യു​ന്ന​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ​കേ​ര​ളം​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സം​ര​ക്ഷ​ണം,​ ​പ്ര​ത്യേ​ക​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​വ്യ​യ​ശേ​ഷി​ ​നേ​ടാ​നു​ത​കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ,​ ​സം​രം​ഭ​ക​ത്വം,​ ​വൈ​ദ​ഗ്ദ്ധ്യം​ ​എ​ന്നി​വ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​സി​ൽ​വ​ർ​ ​ഇ​ക്കോ​ണ​മി​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​

കു​ടും​ബ​ങ്ങ​ൾ​ക്ക് 25​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സൗ​ജ​ന്യ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സ്‌​കീം​ ​ന​ട​പ്പാ​ക്കു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​വും​ ​പ്ര​ധാ​ന​മാ​ണ്.​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​നും​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​മാ​യി​ 100​ ​കോ​ടി​ ​അ​ധി​ക​മാ​യി​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി.​
യു​വാ​ക്ക​ളു​ടെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്കാ​നും​ ​തൊ​ഴി​ൽ​ ​തേ​ടി​യു​ള്ള​ ​വി​ദേ​ശ​ ​കു​ടി​യേ​റ്റം​ ​കു​റ​യ്ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ട് ​ '​കേ​ര​ള​ ​നോ​ള​ജ് ​വാ​ലി​' ​പ​ദ്ധ​തി​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ന് ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​യ​ ​ഒ​ന്നാ​ണെ​ന്ന് ​വി​ല​യി​രു​ത്ത​ണം.​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​വ​യ​നാ​ട് ​ട്രൈ​ബ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ത​ദ്ദേ​ശ​ ​വി​ജ്ഞാ​ന​ ​മേ​ഖ​ല​യും​ ​ആ​രം​ഭി​ക്കു​മെ​ന്ന​ ​സു​പ്ര​ധാ​ന​ ​പ്ര​ഖ്യാ​പ​ന​വും​ ​ബ​ഡ്‌​ജ​റ്റി​ലു​ണ്ട്.​ ​ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ​കൂ​ടു​ത​ൽ​ ​ക​രു​ത്തേ​കു​ന്ന​ ​നി​ര​വ​ധി​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.​ ​ഹ​രി​പ്പാ​ട്ട് ​പു​തി​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സ്ഥാ​പി​ക്കും.​ ​അ​തോ​ടൊ​പ്പം​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​മു​ൻ​നി​റു​ത്തി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ര​ണ്ടാ​മ​ത്തെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജും​ ​ആ​രം​ഭി​ക്കും.


ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​റോ​ഡ് ​നി​കു​തി​ ​കു​റ​ച്ച​ത് ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വി​ല​ ​കു​റ​യാ​ൻ​ ​ഇ​ട​യാ​ക്കു​ന്ന​താ​ണ്.​ ​പ്രൈ​വ​റ്റ് ​ബ​സു​ക​ളു​ടെ​ ​ത്രൈ​മാ​സ​ ​നി​കു​തി​യി​ൽ​ 50​ ​ശ​ത​മാ​നം​ ​ഇ​ള​വ് ​അ​നു​വ​ദി​ച്ച​ത് ​സ്‌​ത്രീ​ക​ളു​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ത​ങ്ങ​ളു​ടെ​ ​വ​രു​മാ​ന​ത്തെ​ ​ബാ​ധി​ക്കു​മെ​ന്ന് ​ഉ​ത്ക​ണ്ഠ​പ്പെ​ട്ടി​രു​ന്ന​ ​അ​വ​ർ​ക്ക് ​നേ​രി​യ​ ​ആ​ശ്വാ​സ​മാ​ണ്.​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളു​ടെ​ ​ത്രൈ​മാ​സ​ ​നി​കു​തി​യും​ ​കു​റ​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​ഡി.​എ,​ ​ഡി.​ആ​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​മു​ട​ക്ക​മി​ല്ലാ​തെ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും​ ​ശ​മ്പ​ള​ ​പ​രി​ഷ്കാ​ര​ ​ക​മ്മി​ഷ​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശ​മി​ല്ല.​ ​​ ​ബ​ഹി​രാ​കാ​ശ​ ​സ്വ​പ്ന​ങ്ങ​ൾ​ ​സാ​ക്ഷാ​ത്ക​രി​ക്കാ​ൻ​ ​സ്വ​കാ​ര്യ​ ​സാ​റ്റ​ലൈ​റ്റ് ​നി​ർ​മ്മാ​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഭൂ​മി​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പ​ന​മു​ണ്ട്.​ ​സ്വ​കാ​ര്യ​ ​സം​രം​ഭ​ക​ർ​ക്കു​ൾ​പ്പെ​ടെ​ ​ഭൂ​മി​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നാ​ണ് ​ര​ണ്ടാം​ ​ഭൂ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ​റ​യു​ന്നു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY