SignIn
Kerala Kaumudi Online
Saturday, 06 June 2026 1.27 AM IST

കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

sarath-chandra-bose

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കെ.എസ്.ആർ.

ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുട്ടമശേരി പങ്കിപ്പാടം പാതിരിക്കോട് വീട്ടിൽ ശിവദാസന്റെ മകൻ ശരത് ചന്ദ്രബോസാണ് (20) മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ തോട്ടുമുഖം മാർവർ കവലയ്ക്ക് സമീപമായിരുന്നു അപകടം. ഉടനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വാഴക്കാലയിൽ സ്വകാര്യ സോളാർ കമ്പനിയുടെ മാർക്കറ്റിംഗ് ജീവനക്കാരനാണ്. പിതാവ് ശിവദാസൻ നിലമ്പൂർ സ്വദേശിയാണ്. കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ആയയായി ജോലിചെയ്യുന്ന പി.ടി. സന്ധ്യയാണ് മാതാവ്. സഹോദരിമാർ: ഷാലുമോൾ, ശ്രീനന്ദന (ഇരുവരും വിദ്യാർത്ഥിനികൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY