കോതമംഗലം: വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ചു. മുളവൂർ ചിറപ്പടി ചീനിക്കൽ (കാരമോളേൽ) ജൻസീറാണ് (35) മരിച്ചത്. ഇന്നലെ രാവിലെ മാതിരപ്പിള്ളിയിലെ ഒരു വീട്ടിൽ റൂഫിംഗ് ജോലിനടക്കുന്നതിനിടെ ജൻസീർ കാൽവഴുതി താഴെ വീഴുകയായിരുന്നു. ഉടനെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് തുടർ നടപടി സ്വീകരിച്ചു. ഭാര്യ: ബീമ. മകൾ: മെഹ്റിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |