വയോജനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസിൽ ഫ്രീ സർവീസ് അനുവദിക്കണം. കിടപ്പ് രോഗികൾക്ക് മരുന്ന്, ആഹാരം, കിറ്റ് സൗജന്യമായി നൽകണം. ഇവരെ നോക്കുന്നതിനായി പാലിയേറ്റീവ് കെയർ ഡോക്ടർ, നഴ്സ് ഇവരുടെ സേവനം പഞ്ചായത്ത് / മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിൽ അനുവദിക്കണം. വയോജനങ്ങൾക്ക് സ്വന്തമായി എൽ.പി.ജി ഗ്യാസ് കണക്ഷൻ ലഭ്യമാക്കണം, മക്കൾക്ക് എഴുതികൊടുക്കുന്ന വസ്തു / വീടിന് വിൽപത്രത്തിന് മുൻകാല നിയമ പ്രാബല്യം ഉണ്ടാവണം. അവകാശ സർട്ടിഫിക്കറ്റ് പഴഞ്ചൻ രീതി മാറ്റി പുതിയ സംവിധാനത്തിലേയ്ക്ക് മാറ്റണം.
-സുരേഷ് കുമാർ.കെ
കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |