
ദീർഘദൂര ട്രെയിനുകളിൽ മുൻഭാഗത്തും പിന്നിലുമാണ് ജനറൽ ബോഗികൾ ഉണ്ടാകാറുള്ളത്. മറ്റ് ബോഗികളിലെ പോലെ അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കാർക്ക് കടന്നു പോവാൻ പറ്റുന്നവിധമുള്ള ബോഗികൾ അല്ല ജനറൽ ബോഗികൾ. പല അവസരങ്ങളിലും ജനറൽ ബോഗികളിൽ യാത്ര ചെയ്യുന്നവർക്ക് എറെ നേരത്തേക്ക്
കുടിവെള്ളമോ ഭക്ഷണമോ ഒന്നും കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. സ്റ്റേഷനിൽ ട്രെയിൻ നിറുത്തുമ്പോൾ ഭക്ഷണം വാങ്ങാൻ ജനറൽ ബോഗിയിലെ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലൂടെ
ഏറെദൂരം സഞ്ചരിക്കേണ്ടി വരും. ഭക്ഷണവും വെള്ളവും ഒക്കെ വാങ്ങി തിരിച്ചു എത്തുമ്പോഴേക്കും ട്രെയിൻ വിട്ടിട്ടുണ്ടാവും. ഈ സാഹചര്യം ഒഴിവാക്കാൻ ദീർഘദൂര ട്രെയിനുകളിൽ ജനറൽ ബോഗികൾ ട്രെയിനിന്റെ മദ്ധ്യഭാഗത്ത് ക്രമീകരിക്കുന്നത് ഉചിതമായിരിക്കും.
-ആർ. ജിഷി, കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |