
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സെക്യൂരിറ്രിയായി ജോലി നോക്കുന്ന വിമുക്തഭടന്മാരുടെ പെൻഷൻ പ്രായം 60ൽ നിന്ന് 65 ആയി ഉയർത്തണം. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കെസ്കോൺ വഴി സെക്യൂരിറ്രി ജീവനക്കാരായി സേവനം ചെയ്യുന്നത് നൂറുകണക്കിന് വിമുക്ത ഭടന്മാരാണ്. പെൻഷൻ പ്രായം 65 ആക്കണമെന്നുകാട്ടി മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ നടപടി സർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
-ശാന്തിവിള പദ്മകുമാർ,
വിമുക്തഭടൻ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |