കൊൽക്കത്ത: 25കാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ സാർത്ഥക് സർക്കാരിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിയ നിലയിൽ. കഴുത്തിലേറ്റ മാരകമായ മുറിവ് ഏത് ആയുധം ഉപയോഗിച്ചാണ് ഉണ്ടായതെന്നും ആരാണ് അക്രമം നടത്തിയതെന്നും സ്ഥിരീകരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കൊൽക്കത്തയിൽ ഗരിയയിലെ ഫർതാബാദിലുള്ള വാടകവീട്ടിൽ ശനിയാഴ്‌ച രാത്രി നടന്ന സംഭവങ്ങളുടെ വസ്‌തുത കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥകിന്റെ ലിവിൻ പങ്കാളി സാഞ്ചലിക ബസുവിനെയും (22) അവരുടെ മാതാവ് മൗമിത ബസുവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മൊഴികൾ പരസ്‌പര വിരുദ്ധമാണെന്നാണ് റിപ്പോർട്ട്. സാർത്ഥക് സ്വയം കത്രിക ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചെന്നാണ് സാഞ്ചലിക ഒരു ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ മറ്റൊരു ഘട്ടത്തിൽ തർക്കത്തിനിടെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
കഴുത്തിലേറ്റ മുറിവിന് കാരണം കത്രികയാണോ അതോ മറ്റേതെങ്കിലും മൂർച്ചയുള്ള വസ്‌തുവാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സാഞ്ചലികയുമായുണ്ടായ വാക്കുതർക്കത്തിനിടെ സാർത്ഥക് ആക്രമിക്കപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ മൗമിക എങ്ങനെയാണ് മുറിയിലെത്തിയതെന്ന് ആക്രമണത്തിൽ ഇവർക്ക് നേരിട്ട് ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.
ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് ഇരുവരും പരസ്‌പരം ആരോപിച്ചിരുന്നതായാണ് വിവരം. ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ തർക്കവും നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്‌ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും ഇത് പിന്നീട് ആക്രമണത്തിൽ കലാശിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. യുവാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതുകണ്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
Sanchalika Basu, accused in the murder of Kolkata techie Sarthak Sarkar, has reportedly given contradictory statements to police. She initially claimed Sarkak injured his throat with scissors but later said she could not remember what happened during the argument.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |