
വർക്കല: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. വർക്കല ഇലകമൺ കൊടാകുളം പാറയിൽ വീട്ടിൽ സുജിനെയാണ് (19) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശാരീരിക അസ്വസ്ഥതകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. വിവരം ആശുപത്രി അധികൃതർ അയിരൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. സുജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |