
നെടുമങ്ങാട്: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി അയൽക്കാർ തമ്മിൽ തർക്കം. സംഘർഷത്തിൽ 2 പേർക്ക് വെട്ടേറ്റു. വട്ടപ്പാറ ജൂബിലി നഗറിൽ വിനോദ്,സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വിനോദിന്റെ ഭാര്യ പിതാവ് വിജയരാജിന്റെ വീടിനടുത്ത് പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെട്ടുകത്തിയുമായി സുനിയുടെ വീട്ടിലെത്തി ചോദ്യം ചെയ്ത വിനോദിനെ സുനിയോടൊപ്പമുണ്ടായിരുന്ന സുഹൃദ്‌സംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വിനോദിന്റെ ആക്രമണത്തിൽ സുനിക്കും പരിക്കേറ്റു. വിനോദ് പട്ടത്തെ സ്വകാര്യ ആശുപത്രിയിലും സുനി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. രണ്ടുപേരുടെയും പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |