
വട്ടപ്പാറ: ഇടുക്കുംതല പ്ലാമുട്ടത്ത് തമ്പുരാൻ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ 2ഓടെ കമ്മിറ്റി ഓഫീസ് കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ മൂന്നുപേരെ വട്ടപ്പാറ പൊലീസ് പിടികൂടി. കൊഞ്ചിറ കടുവാക്കുഴി വിളയിൽ വീട്ടിൽ ശരത്,തിരുമല മുടവൻമുകൾ തടത്തരികത്ത് വീട്ടിൽ വിജയൻ,മണക്കാട് ശ്രീ വരാഹം നളിനി വിഹാറിൽ പ്രമോദ് എന്നിവരാണ് പിടിയിലായത്. കടുവാക്കുഴി സ്വദേശിയുടെ ഓട്ടോയിലാണ് പ്രതികൾ ക്ഷേത്രത്തിലെത്തിയത്. തുടർന്ന് കമ്മിറ്റി ഓഫീസ് കുത്തിപ്പൊളിച്ച് പണം,സ്വർണപ്പൊട്ടുകൾ,ശംഖ്,ഉരുളി,അങ്കി എന്നിവയാണ് കവർന്നത്. മാസത്തിൽ മൂന്നുദിവസം മാത്രമേ ഈ ക്ഷേത്രം തുറക്കാറുള്ളൂ. ഇതറിഞ്ഞെത്തിയാണ് മോഷണം നടത്തിയത്.
മോഷണത്തിന് ശേഷം കടന്നുകളയാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ കേടാവുകയും ഡ്രൈവർ നോക്കുമ്പോൾ ചാക്കിൽ കെട്ടിയ നിലയിൽ മോഷണമുതൽ കണ്ടു. വിവരം ചോദിച്ചപ്പോൾ മോഷ്ടാക്കൾ കടന്നുകളയുകയും ചെയ്തു.തുടർന്ന് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൊഞ്ചിറ പൂരം പെയിന്റ് കടയുടെ പുറകിലുള്ള ആൾ താമസമില്ലാത്ത ഇരുനില വീട്ടിലെ സിറ്റൗട്ടിൽ നിന്നും പ്രതികളെയും മോഷണമുതലും കണ്ടെത്തിയത് പ്രതികൾ മൂന്നുപേരും നേരത്തെ മോഷണക്കുറ്റത്തിന് ജയിലിലായിരുന്നു. എസ്.ഐ മാരായ അൻവർഷ,വേണു,ഗ്രേഡ് എസ്.ഐ മുരുകൻ,ഗ്രേഡ് എ.എസ്.ഐ സജീവ്,ഗ്രേഡ് എസ്.ഡി.പി.ഒ ഷിബുലാൽ,പ്രജു,സി.പി.ഒ ബിനോയ്,ഷബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |