SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

തർക്കത്തിനിടെ വെട്ടേറ്റ സംഭവം; അഞ്ചുപേർ അറസ്റ്റിൽ

നെടുമങ്ങാട്: പടക്കം പെ‍ാട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അയൽവാസികളായ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപേരെ പെ‌ാലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ ജൂബിലിനഗറിൽ വിനോദ്,വിപിൻ എന്നിവർക്ക് ദീപാവലി ദിനത്തിലാണ് വെട്ടേറ്റത്.

വിനോദിനെ വെട്ടിയ കേസിൽ ജൂബിലി നഗർ സ്വദേശി ചാരൾസ് ഇവർസൺ (62),മക്കളായ ജിജിൻ ഇവർസൺ (33),വിപിൻ ഇവർസൺ (34) എന്നിവരെയും വിപിൻ ഇവർസണിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ച കേസിൽ വട്ടപ്പാറ പള്ളിവിള സ്വദേശി ഷിജു (41),ജൂബിലി നഗർ പ്ലാവിള വീട്ടിൽ വിജയരാജ് (64) എന്നിവരെയുമാണ് അറസ്റ്റുചെയ്തത്.

വിപിനും കൂട്ടുകാരും വിപിന്റെ വീട്ടുവളപ്പിൽ പടക്കം പെ‍ാട്ടിച്ചപ്പോൾ തന്റെ പശു വിരണ്ടതിനെ തുടർന്ന് സമീപവാസിയായ വിജയരാജ് മരുമകനായ വിനോദിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ വിനോദ് വാളുമായി വിപിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. ഇതിനിടെ വിപിനൊപ്പമുണ്ടായിരുന്നവർ വെട്ടുകത്തിയെടുത്ത് വിനോദിനെ വെട്ടുകയായിരുന്നു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY