വിഴിഞ്ഞം: ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഡ്രൈവറെ തൂഫാൻ സ്ക്വാഡ് പിടികൂടി കോവളം പൊലീസിന് കൈമാറി.
കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ്. അഭിജിത്ത് (23) ആണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു പ്രതിയെ പിടികൂടിയത്. ചില്ലറ വില്പനയ്ക്കായി 500 രൂപയുടെ രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന 40 ഗ്രാമോളം കഞ്ചാവ് ആംബുലൻസിന്റെ പിറകിലെ സീറ്റിനടിയിൽ നിന്നുമാണ് കണ്ടെത്തിയത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ പതിവ്. ദിവസങ്ങൾ നീണ്ട നിരീക്ഷണശേഷമാണ് ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടിയത്.ഫോർട്ട് എസി.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |