SignIn
Kerala Kaumudi Online
Sunday, 08 November 2026 10.58 PM IST

ടൂറിസ്റ്റ് ബസിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്റ്റിക്കർ,​ കസ്റ്റഡിയിലെടുത്ത് പൊലീസ്

tourist-bus-
വിവാദത്തിലായ ബസ്

ബംഗളുരു : കേരളത്തിൽ നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മംഗളുരു പൊലീസ് പിടികൂടി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹമിന്റെ സ്റ്റിക്കർ പതിപ്പിച്ച ബസാണ് ചിക്കമംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്. "ദാവൂദ് റൈസ് ഓഫ് എ ഡോൺ" എന്ന സ്റ്റിക്കറാണ് ബസിൽ പതിച്ചിരുന്നത്.

ചിക്കമംഗളുരു പട്ടണത്തിലെ ബൊലാ രാമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് ബസ് എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെട്ട ഹിന്ദു സംഘടനകളുടെ പ്രവർത്തകർ വാഹനം റിറുത്തി ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തു. പ്രദേശത്തെ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും നടന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി ബസും രേഖകളും കസ്റ്റഡിയിലെടുത്തു. സ്റ്റിക്കറിലെ എഴുത്ത് മറച്ച ശേഷം താക്കീത് നൽകി ബസ് വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച ബി.ജെ.പിയും .യുവമോർച്ചയും ഉത്തരവാദികൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു,​ മാസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്നെത്തിയ ദാവൂദ് എന്ന പേരിലുള്ള മറ്റൊരു ബസിന്റെ ജീവനക്കാരുമായും തർക്കമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAWOOD POSTER, TOURIST BUS STICKER, DAWOOD IBRAHIM STICKER, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY