SignIn
Kerala Kaumudi Online
Monday, 09 November 2026 1.39 AM IST

'എനിക്ക് അഭിറാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ പിടിച്ചുവച്ചിരിക്കുന്നത്'

ummer

തെളിവെടുപ്പിനിടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ


ശ്രീകാര്യം: പാങ്ങപ്പാറയിൽ 17കാരൻ അഭിറാം ക്രൂരമായി കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കൊലപാതകം നടന്ന പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉമർ കുറ്റം നിഷേധിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.

എനിക്ക് അഭിറാമിനെ അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് എന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നുമായിരുന്നു ഉമറിന്റെ പ്രതികരണം. ഉമർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 'ഞാൻ ഈ സ്ഥലത്ത് വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസം പോലും വന്നിട്ടില്ല. എന്നെ മനപൂർവം പ്രതിയാക്കിയതാണ്' ഉമർ കരഞ്ഞുകൊണ്ട് പറഞ്ഞു.


ഉമറിന്റെ വീട്ടിലും തെളിവെടുപ്പ്

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം ആദ്യം ഉമറിന്റെ ശ്രീകാര്യം കല്ലംപള്ളിയിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് കൊലപാതകം നടന്ന പാങ്ങപ്പാറയിലെ പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഉമറിന്റെത് 'അഭിനയം', കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ്

തനിക്ക് അഭിറാമം വധക്കേസിൽ പങ്കില്ലെന്ന ഉമറിന്റെ പ്രതികരണവും പൊട്ടിക്കരച്ചിലുമൊക്കെ അഭിനയമെന്ന നിലപാടിലാണ് പൊലീസ്. ഉമറിനെ കൂടുതൽ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഇയാൾ ഇതിനകം നൽകിയ മൊഴിയിൽ കൃത്യത്തിന് ശേഷം അഭിറാമിന്റെ മൊബൈൽ ഫോൺ സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞെന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് സംഭവസ്ഥലത്ത് ഇന്നലെ വീണ്ടുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

എന്നാൽ ഫോൺ കണ്ടെത്താനായില്ല. അഭിറാമിനെ കഴുത്തിൽ ബെൽറ്റ് കൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്ന പ്രതികളുടെ മൊഴി പ്രകാരം ബെൽറ്റും കണ്ടെത്തേണ്ടതുണ്ട്. ഇത് നശിപ്പിച്ചെന്നാണ് ചോദ്യം ചെയ്യിലിൽ പ്രതികൾ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികൾ അന്വഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങവേ, തങ്ങളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതികൾ മജിസ്‌ട്രേറ്റിനോട് പരാതി പറഞ്ഞിരുന്നു. കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനി ആനന്ദയെയും പൊലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

17കാരനേയും ഐശ്യര്യയേയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ഒന്നാം പ്രതിയായ 17കാരനെയും ഉമറിന്റെ കാമുകി ഐശ്വര്യയെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അഭിറാമിനെ ചാറ്റിംഗിലുടെ വിളിച്ചുവരുത്തിയത് സ്ഥിരീകരിച്ചു. എന്നാൽ ചാറ്റുനടത്തിയ അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാത്ത് പ്രതിസന്ധിയാണ്. ഇവ കൂടാതെ സി.സി ടിവി ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം ചാറ്റുകളും ഫോൺ ലൊക്കേഷനുകളും കേസിൽ നിർണായകമാണ്. ഇത്തരം തെളിവുകൾ കഴിയുന്നത്ര ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, SREEKARYAM CRIME NEWS, PANGAPPARA MURDER CASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY