SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

ട്രെയിനിൽ 9 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

kajnavu

ആലുവ: വിവേക് എക്സ്‌പ്രസ് ട്രെയിനിൽ നാലര ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒമ്പത് കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട അഞ്ചരയോടെ ആലുവയിലെത്തിയ ദിബ്രുഗഡ് - കന്യാകുമാരി എക്സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് വലിയ ബാഗിൽ ഒമ്പത് കെട്ടുകളിലായി കഞ്ചാവ് കണ്ടെത്തിയത്.

ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജീപിൻ, എ.എസ്.ഐ പ്രൈസ് മാത്യു, ഹെഡ് കോൺസ്റ്റബിൾമാരായ സിജോ സേവ്യർ, ജി. വിപിൻ എന്നിവർ നേതൃത്വം നൽകി. പിടികൂടിയ കഞ്ചാവ് തുടർനടപടികൾക്കായി എക്സൈസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY