കൊച്ചി : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ കടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണിയായ 'കർഷക പുരസ്കാര ജേതാവ്' അങ്കമാലിയിൽ അറസ്റ്റിലായി. മൈസൂരു നഞ്ചൻഗുഡുവിൽ താമസിക്കുന്ന ഹരിപ്പാട് പായിപ്പാട് വയ്യാപുരം പറയ്യിൽ വീട്ടിൽ 'ഡാനി' എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) ആണ് അറസ്റ്റിലായത്. ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
2023ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്‌കാരം ധനേഷിന് ലഭിച്ചിരുന്നു! നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളുമുണ്ട്. ഇവിടെ നിന്നുള്ള വാഴക്കുലകളിൽ രാസലഹരി ഒളിപ്പിച്ച് കടത്തിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിതരണക്കാർക്ക് എത്തിക്കുന്നതാണ് രീതി. ആലുവയിൽ 185 ഗ്രാം എം.ഡി.എം.എയുമായി ഞായറാഴ്ച അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നാണ് ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയുമായി ഷിനു സെബാസ്റ്റ്യൻ അറസ്റ്റിലായതും ഹരികൃഷ്ണനിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനുവും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. പണം ധനേഷിന് എത്തിക്കും. അങ്കമാലി ഇൻസ്‌പെക്ടർ ആർ. രൂപേഷ്, നെടുമ്പാശേരി ഇൻസ്‌പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ ജോജോ ജോർജ്, വി. അനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
A "farmer award winner," Dhanesh S. Nair (31), was arrested in Angamaly for being a key figure in a large MDMA smuggling network from Bengaluru to Kerala. Police seized 803 grams of hashish oil and 8 grams of MDMA from him. Nair, who won a state award in 2023, allegedly hid drugs in banana bunches from his Mysuru farm.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |