SignIn
Kerala Kaumudi Online
Monday, 09 November 2026 3.19 AM IST

ലോഡ്ജ് ജീവനക്കാരന് മർദ്ദനം; കുപ്രസിദ്ധ കുറ്റവാളി ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

accuse

ആറ്റിങ്ങൽ: ലോഡ്ജ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ച് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പൊന്നൂസ് ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനായ ചെറുന്നിയൂർ പ്രഭാനിലയം വീട്ടിൽ പ്രഭാകരൻ നായരെ (58)​ ആണ് സംഘം ആക്രമിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ പാലസ് റോഡിൽ ആറ്റിങ്ങൽ അയ്യപ്പൻ (55),തോട്ടവാരം തമ്പുരാൻ വിളാകത്ത് വീട്ടിൽ ചിമ്മിനി അനിൽ (40),തോട്ടവാരം കണ്ണക്കര വീട്ടിൽ ബിനു (55) കൊല്ലം കല്ലുവാതുക്കൽ കുളത്തൂർക്കോണം ഉത്രാടം വീട്ടിൽ ഗോപകുമാർ (60),ശ്രീകാര്യം പാങ്ങപ്പാറ കൃഷ്ണവിലാസത്തിൽ കൃഷ്ണപ്രസാദ് (31) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ പ്രഭാകരൻ നായരുടെ തലയ്ക്ക് ഏഴ് സ്റ്റിച്ചുണ്ട്.

31ന് പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പൊന്നൂസ് ലോഡ്ജിൽ മുറിയെടുത്ത പ്രതികൾ റൂമിലെ എ.സിയ്ക്ക് തണുപ്പ് കുറവാണെന്ന് പറഞ്ഞ് പ്രഭാകരൻ നായരുമായി വഴക്കുണ്ടാക്കി. ബിജു എന്ന വിളിപ്പേരുള്ള അയ്യപ്പൻ അസഭ്യം പറയുകയും വലതു കണ്ണിനു താഴെ ഇടിവളകൊണ്ട് ഇടിക്കുകയും ചെയ്തു. ഇതിനിടെ കണ്ടാലറിയാവുന്ന നാലുപേരും ചേർന്ന് നെഞ്ചിലും മുതുകിലും കൈകൊണ്ട് പ്രഭാകരൻ നായരെ ഇടിച്ചു. ഒപ്പം വസ്ത്രങ്ങളും വിലച്ചുകീറി. പേഴ്സിൽ ഉണ്ടായിരുന്ന 3900 രൂപ,​ ആധാർ കാർഡ്,​ഡ്രൈവിംഗ് ലൈസൻസ് എന്നിവയും തട്ടിയെടുത്തു.പ്രഭാകരൻ നായരുടെ മൊഴിയിൽ പൊലീസ് സ്റ്റേഷൻ ക്രൈം കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസിലെ പ്രതികളായ അനിയേയും ബിനുവിനെയും പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോപനും കൃഷ്ണ പ്രസാദും പിടിയിലായി. ഒളിവിൽ പോയ ആറ്റിങ്ങൽ അയ്യപ്പനെ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജി ചന്ദ്രൻ നായർ,എസ്.എച്ച്.ഒ ശ്രീജേഷ്.വി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് റെയിൽവേ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആറ്റിങ്ങൽ അയ്യപ്പനെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ സുധർശനൻ കെ.എസ്,സലിം.എ എസ്.ഐമാരായ ഷെർഷ,ജോതിഷ് കുമാർ.വി.വി,പൊലീസുകാരായ മഹേഷ്,സന്താേഷ്,നിധിൻ,അനന്തു,മനോജ് മണിയൻ,അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED, ATTINGAL, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY