SignIn
Kerala Kaumudi Online
Monday, 05 October 2026 1.26 PM IST

ബസിൽ നിന്ന് പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച സംഭവം; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

arrest

ആലപ്പുഴ: പൊലീസുകാരന്റെ തോക്ക് മോഷ്‌ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദു കൃഷ്ണൻ, പുന്നപ്ര സ്വദേശി സിന്ധു, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. ബസ് യാത്രയ്ക്കിടെയാണ് പ്രതികൾ പൊലീസുകാരന്റെ തോക്ക് അടിച്ചുമാറ്റിയത്. വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം.

ജില്ലാ കോടതിയിൽ നിന്ന് ആലപ്പുഴ സബ്‌ജയിലിലേക്ക് പോകുകയായിരുന്നു പൊലീസുകാരൻ. ഇദ്ദേഹത്തിന്റെ സീറ്റിന് പിറകിലിരുന്ന ആന്റണിയും യദുവും തോക്ക് തട്ടിയെടുക്കുകയായിരുന്നു. ജയിലിലെത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം പൊലീസുകാരൻ അറിയുന്നത്.

അന്വേഷണം നടക്കുന്നതിനിടെ, ആലപ്പുഴ ബീച്ചിൽ യദുവിനെയും ആന്റണിയെയും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതോടെ ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതികൾ തോക്ക് സിന്ധുവിന്റെ കൈവശമാണുള്ളതെന്നും പൊലീസിനോട് പറഞ്ഞു. തുടർന്ന് യുവതിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POLICE, GUN, ALAPPUZHA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY